ജസ്റ്റിസ് എസ്. മണികുമാര്‍, സി.ടി. സെല്‍വലം എന്നിവരുടേതാണ് നിരീക്ഷണം. ഡിണ്ടിഗല്‍ ജില്ലയിലെ പളനിയിലെ ദന്തായുദപാനിസ്വാമി ക്ഷേത്രത്തിനു സമീപമുള്ള വഴിയില്‍ കച്ചവടം നടത്തുന്ന ബീഫ് കഴിക്കുന്ന മുസ്‌ലീങ്ങളുടെ ഷോപ്പുകള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
“മാംസാഹാരം കഴിക്കുന്നത് കുറ്റമാണെന്ന് ഇന്ത്യന്‍ പീനല്‍ കോഡില്‍ എവിടെയും പറയുന്നില്ല. ഏതെങ്കിലുമൊരു മതത്തിന്റെ ഭക്ഷണശീലത്തെ ചോദ്യം ചെയ്യുന്ന യാതൊരു നിയമവും ഇവിടെയില്ല. ഈ സാഹചര്യത്തില്‍ ബീഫ് കഴിക്കുന്നത്
Don”t Miss: ബി.ജെ.പിക്ക് സുരേഷ് ഗോപി അനുവദിച്ചത് അഞ്ചുദിവസം; സഞ്ചാരം ഹെലികോപ്റ്ററില്‍, ശ്രീശാന്തിന് അരദിവസം
കുറ്റമാണെന്ന പരാതിക്കാരന്ററെ വാദം അംഗീകരിക്കാനാവില്ല.” ബെഞ്ച് അഭിപ്രായപ്പെട്ടു.
അഭിഭാഷകനും ഹിന്ദു മുന്നേറ്റ കഴകം പ്രസിഡന്റുമായ കെ. ഗോപിനാഥാണ് പരാതിക്കാരന്‍. പളനി ഹില്‍സ് ഹിരിവാല പാതയായാണ് ഉപയോഗിക്കുന്നത്. നിരവധി ദിവസത്തെ വ്രതത്തിനുശേഷം ഹിന്ദു ഭക്തര്‍ അതിനുചുറ്റും സഞ്ചരിക്കും. എന്നാല്‍ ക്ഷേത്രസ്ഥലത്തും ഗിരിവാല പാതയ്ക്കു സമീപവും മുസ്‌ലീങ്ങളും മറ്റുമതത്തില്‍പ്പെട്ടവരും കഴിയുന്നത് ഭക്തന്മാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പളനിമലയുടെ പടികളില്‍ ഇരുന്ന് ഇവര്‍ ബീഫും മറ്റു മാംസാഹാരങ്ങളും ഉപയോഗിക്കാറുണ്ട്. ഇത് ഹിന്ദു മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. ഇപ്പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കപ്പെട്ടില്ലെങ്കില്‍ ഇവിടെ മതസംഘര്‍ഷമുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നുണ്ട്.
“ഗിരിവാല പാതയ്ക്ക് സമീപമുള്ള ക്ഷേത്ര സ്വത്ത് ഇസ്‌ലാമത വിശ്വാസികളും മറ്റും കയ്യേറിയിരിക്കുകയാണെന്ന പരാതിക്കാരന്റെ വാദം അടിസ്ഥാനരഹിതമാണ്. അതിനു തെളിവില്ല.” കോടതി നിരീക്ഷിച്ചു.
” കടകളിലുള്ളവര്‍ പളനിമലയുടെ പടവുകളില്‍ ഇരുന്ന് മാംസാഹാരവും ബീഫും കഴിക്കുന്നു എന്ന രണ്ടാമത്തെ ആരോപണത്തിനും തെളിവുനല്‍കിയിട്ടില്ല. ഇത് സാമുദായിക സംഘര്‍ഷത്തിലേക്കു നയിക്കുമെന്ന വാദത്തിനും തെളിവുകളുടെ പിന്‍ബലമില്ല.” കോടതി വ്യക്തമാക്കി.