എളുപ്പം തയ്യാറാക്കാം,സൂക്ഷിച്ചുവെച്ച് കഴിക്കാം ബീഫ് ചമന്തി
Recipes
എളുപ്പം തയ്യാറാക്കാം,സൂക്ഷിച്ചുവെച്ച് കഴിക്കാം ബീഫ് ചമന്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 11:04 pm

ജോലിത്തിരക്കുകള്‍ക്കിടയില്‍ പാചകം എളുപ്പമാക്കാന്‍ വഴികള്‍ തേടുന്നവരാണ് പലരും. കുറച്ച് ബുദ്ധിപരമായി ചിന്തിച്ചാല്‍ ഭക്ഷണകാര്യം എത്ര ഈസിയാക്കാം. കറിവെക്കാനാണ് കൂടുതല്‍ സമയം വേണ്ടിവരിക. എന്നാല്‍ രുചികരവും എളുപ്പം കുറച്ചുദിവസത്തേക്ക് തയ്യാറാക്കിവെയ്ക്കാവുന്നതുമായ വിഭവങ്ങളുണ്ട്. അതിലൊന്നാണ് ചമ്മന്തി. വെറും ചമ്മന്തിയല്ല കറിയ്ക്ക് പകരക്കാരനാകാന്‍ ബീഫ് ചമ്മന്തി.

ചേരുവകള്‍

ബീഫ് -അരകിലോ
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
മുളക്‌പൊടി -ഒന്നര ടീസ്പൂണ്‍
ഗരം മസാല-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ടീസ്പൂണ്‍
വെള്ളുള്ളി- അഞ്ചെണ്ണം
ഇഞ്ചി-വലിയ ഒരു കഷ്ണം
ഉണക്കമുളക് -10
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില,പൊതിന- കുറച്ച്

പാകം ചെയ്യും വിധം

കഴുകി വൃത്തിയാക്കിയ ബീഫില്‍ മസാലപൊടികള്‍ ഇഞ്ചി ചെറുതായി അരിഞ്ഞത്,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ശേഷം കുക്കറില്‍ മൂന്ന് വിസില്‍ വേവിക്കുക. ശേഷം അടികട്ടിയുള്ള പാനില്‍ നന്നാക്കി ജലാംശം പൂര്‍ണമായും ഇല്ലാതാക്കി വറ്റിച്ചെടുക്കുക. ഉണക്കമുളക് തീയില്‍ ചുട്ടെടുകയോ വറുത്തെടുക്കുകയോ ചെയ്യുക.ബീഫും മുളകും മിക്‌സിയില്‍ പൊടിച്ചെടുക്കുക.

പിന്നീട് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്,കറിവേപ്പില എന്നിവ മൂപ്പിക്കുക. ഈ എണ്ണയിലേക്ക് ചതച്ച ബീഫ് മിക്‌സ് ഇട്ട് നന്നായി മൊരിച്ചെടുക്കുക. ബീഫ് ചമ്മന്തി റെഡി. ഇത് നന്നായി തണുത്തശേഷം കുപ്പിയിലോ വായുകടക്കാത്ത പാത്രത്തിലോ സൂക്ഷിക്കാം.