'ഇഷ്ടപ്പെട്ട ബിയര്‍ കിട്ടുന്നില്ല, തന്റെ ജില്ല മറ്റൊരു ജില്ലയുമായി ലയിപ്പിക്കണം'; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് വോട്ടര്‍
Liquor Policy
'ഇഷ്ടപ്പെട്ട ബിയര്‍ കിട്ടുന്നില്ല, തന്റെ ജില്ല മറ്റൊരു ജില്ലയുമായി ലയിപ്പിക്കണം'; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് വോട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2019, 6:01 pm

 

 

ഇന്നലെയാണ് തെലങ്കാനയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നത്. വോട്ടെണ്ണല്‍ നടക്കവേ ബാലറ്റ് ബോക്‌സില്‍ നിന്ന് ഒരു വോട്ടറുടെ അപേക്ഷ ലഭിച്ചു. സംസ്ഥാന മുഖ്യമന്ത്രിയോടായിരുന്നു പേരറിയാത്ത വോട്ടറുടെ അപേക്ഷ.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയായ ജഗതിയാലില്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ജഗതിയാലില്‍ ലഭിക്കാത്തതിനാല്‍ അടുത്ത ജില്ലയായ കരിംനഗറില്‍ പോയാണ് താന്‍ തനിക്കിഷ്ടപ്പെട്ട ബിയര്‍ കുടിക്കുന്നതെന്ന് അപേക്ഷയില്‍ പറയുന്നു.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് ഈ അപേക്ഷയില്‍ ആവശ്യപ്പെടുന്നത് തന്റെ ജില്ലയായ ജഗതിയാലിനെ ബിയര്‍ ലഭിക്കുന്ന കരിംനഗറുമായി ലയിപ്പിക്കണമെന്നാണ്.

മദ്യ ഉപഭോഗത്തില്‍ രാജ്യത്ത് മുന്‍നിരയില്‍ ഇടം നേടിയ സംസ്ഥാനമാണ് തെലങ്കാന. ആന്ധ്രപ്രദേശും തെലങ്കാനയുമാണ് രാജ്യത്തെ മദ്യ ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്ത്.

സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നു. എല്ലാ ജില്ലാ പരിഷത്തുകളും ഭുരിപക്ഷം മണ്ഡല്‍ പരിഷത്തുകളും തെലങ്കാന രാഷ്ട്ര സമിതിക്ക് ലഭിച്ചു.