| Thursday, 10th August 2017, 3:47 pm

മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് പാക്കേജുണ്ട്; തന്നേയും ചിലര്‍ സമീപിച്ചിരുന്നു; അനുഭവം വെളിപ്പെടുത്തി നടി ഹിമാശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് അടുത്തിടെ നടി പാര്‍വതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത്തരമൊരു സംഭവമേ സിനിമയിലില്ല എന്ന നിലപാടായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോടുള്ള മുതിര്‍ന്ന താരങ്ങളുടെ മറുപടി. എന്നാല്‍ കാസ്റ്റിങ് കൗച്ച് മാത്രമല്ല ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് കൂടി മലയാള സിനിമയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം ഹിമ ശങ്കര്‍.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ പറയുന്നു.


Dont Miss കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുത്; മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജിയില്‍ കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം


സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടി.

ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്.

സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ പറഞ്ഞു.

ആണ്‍ മേല്‍ക്കായ്മാ മനോഭാവം മലയാള സിനിമയിലുമുണ്ടെന്നും അതൊന്നും എതിര്‍ക്കപ്പെടുന്നില്ലെന്നും ഹിമ പറയുന്നു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തിനെത്തിയതായിരുന്നു നടി

We use cookies to give you the best possible experience. Learn more