| Wednesday, 12th February 2020, 11:56 am

കെജ്‌രിവാളിന്റെ വിജയത്തിന് കാരണം ഹനുമാന്‍ ചാലിസയെന്ന് ബി.ജെ.പി നേതാവ്; ജയ് ശ്രീരാം മുഴക്കിയിട്ടും ബി.ജെ.പി എന്തുകൊണ്ട് തോറ്റെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ചാലിസ ഉരുവിട്ടതുകാരണമാണ് ദല്‍ഹി നിയസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ വിജയം നേടാനായതെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. ഹനുമാന് കാരണമാണ് കെജ്‌രിവാള്‍ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

” ഹനുമാന്‍ ജി കാരണമാണ് ദല്‍ഹിയില്‍ കെജ്‌രിവാള്‍ വിജയിച്ചത്. അദ്ദേഹം ഹനുമാന്‍ ചാലിസ ഉരുവിട്ടു. ഇതോടെ ഹനുമാന്റെ അനുഗ്രഹം അദ്ദേഹത്തിന് ലഭിച്ചു. അല്ലാത്തപക്ഷം അദ്ദേഹത്തിന് അവിടെ ഒരിക്കലും വിജയിക്കാന്‍ സാധിക്കുമായിരുന്നില്ല” എന്നായിരുന്നു റെയ്‌ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയില്‍ ബി.ജെ.പിയുടേത് വലിയ തോല്‍വിയല്ലെന്നും ബി.ജെ.പിയുടെ വോട്ട് ഷെയര്‍ വലിയ തോതില്‍ വര്‍ധിച്ചുവെന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.

” കെജ്‌രിവാള്‍ ഹനുമാനെ ഓര്‍ക്കുന്നത് ആദ്യമായാണ്. അതുപോലെ ഹനുമാന്‍ ചാലിസ ഉരുവിടുന്നതും. ഇതോടെ പവന്റെ പുത്രന്റെ അനുഗ്രഹം അദ്ദേഹത്തിന് ലഭിച്ചു”, റെയ്‌ന പറഞ്ഞു.

അങ്ങനെയാണെങ്കില്‍ ജയ് ശ്രീരാം മുഴക്കിയിട്ടും എന്തുകൊണ്ടാണ് ബി.ജെ.പിക്കാര്‍ക്ക് അനുഗ്രഹം ലഭിക്കാതെ പോയതെന്നുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി ജയിച്ചിരുന്നെന്നും അന്ന് ലക്ഷണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഭഗവാന്‍ ശ്രീരാമനെ സ്മരിച്ചിരുന്നു” എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ദല്‍ഹിയില്‍ ആഘോഷങ്ങള്‍ തുടരുകയാണ് ആം ആദ്മി പാര്‍ട്ടി. റോഡുകളില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നത്.

വെറുപ്പിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്ക് വേണ്ടെന്നും വികസനവും പ്രവര്‍ത്തനവുമാണ് ആളുകള്‍ ആഗ്രഹിക്കുന്നതെന്നുമുള്ള മുദ്രാവാക്യം മുഴക്കിയാണ് ഓരോ പ്രവര്‍ത്തരും വിജയത്തെ ആഘോഷമാക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more