സാവോപോളോ: വരാനിരിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന് വീണ്ടും തിരിച്ചടി. പരിക്കേറ്റ പ്രതിരോധതാരം ഡാനി ആല്‍വ്‌സിന് റഷ്യയില്‍ കളിക്കാനാകില്ല. ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പരിക്കേറ്റ ആല്‍വ്‌സിന് ലോകകപ്പിന് മുമ്പ് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയില്ലെന്നുറപ്പായതോടെ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
പി.എസ്.ജിയുടെ താരമായ ആല്‍വ്‌സിന്റെ വിടവ് ബ്രസീലിനെ കാര്യമായി ബാധിക്കും. പരിക്കിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വലത്തെ കാല്‍മുട്ടിനും താരത്തിന് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.
ബ്രസീല്‍ ടീം ഫിസിയോയുടെ പരിശോധനയോടെയാണ് ലോകകപ്പില്‍ താരത്തിന് കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത്. നേരത്തെ അത്‌ലറ്റികോ മാഡ്രിഡിന്റെ താരം ഫിലിപ്പ് ലൂയിയേയും പരിക്കുമൂലം ബ്രസീലിന് നഷ്ടമായിരുന്നു.
പി.എസ്.ജിക്കായി കളത്തിലിറങ്ങിയ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും പരിക്കിന്റെ പിടിയിലാണ്. ജൂണ്‍ 14 നാണ് ലോകകപ്പിന്റെ കിക്കോഫ്. ഗ്രൂപ്പ് ഇ യിലാണ് ബ്രസീല്‍ മത്സരിക്കാനിറങ്ങുന്നത്.
ജര്‍മ്മനിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
WATCH THIS VIDEO: