| Wednesday, 20th March 2019, 5:47 pm

നഖങ്ങള്‍ സുന്ദരമായി സൂക്ഷിക്കാന്‍ ചില ടിപ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടുക്കള കാര്യവും , ഓഫീസ് ജോലിയുമൊക്കൊ ഒരുപോലെ കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് സ്വന്തം സൗന്ദര്യവും ആരോഗ്യവും വേണ്ടപോലെ ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല. മുമ്പൊക്കെ വളരെ ആകര്‍ഷകമായ വിരലുകളും നഖങ്ങളുമൊക്കെ ഉണ്ടായിരുന്നുവെന്ന് നെടുവീര്‍പ്പിടുന്നവരാണ് പലരും.

അടുക്കള ജോലികള്‍ക്കിടെ പറ്റുന്ന കറകളും ശ്രദ്ധയില്ലായ്മയുമൊക്കെ കൈ,കാല്‍ വിരലുകളുടെയും നഖങ്ങളുടെയും ഭംഗി ഇല്ലാതാക്കുന്നു.നഖത്തില്‍ നിറം മാറുകയും,പൊട്ടിപ്പോകുന്നതുമൊക്കെ പതിവാകുന്നു.പ്രായമാകുംമുമ്പെ വയസ്സിയാകുന്ന നഖങ്ങള്‍ ….എന്നാല്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ദിനംപ്രതി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ കൈവിരലുകളുടെ മനോഹാരിത വീണ്ടെടുക്കാം.

1.നഖങ്ങളില്‍ പതിവായി ചെറു ചൂടുള്ള എണ്ണപുരട്ടിയിടുക.

2. നഖങ്ങളില്‍ അടുക്കള ജോലിക്കിടെ പാടുകള്‍ ഉണ്ടാകുകയോ നിറം മങ്ങിപ്പോകുകയോ ചെയ്താല്‍ നന്നായി വൃത്തിയാക്കിയ ശേഷം അല്‍പ്പം ലെമണ്‍ ജ്യൂസോ,ഹൈഡ്രജന്‍ പെറോക്‌സൈഡോ ചേര്‍ത്ത് തുടച്ചുകളയുക

3. വിരലുകള്‍ ഇടക്കിടെ സോപ്പുവെള്ളത്തില്‍ മുക്കുന്നത് നഖങ്ങള്‍ പൊട്ടുന്നത് തടയും

4. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ച് നഖങ്ങള്‍ ഉള്‍പ്പെടെ കൈപ്പത്തിയാകെ തേച്ച് കവര്‍ ചെയ്ത് വെക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയാം. ഇത് നഖകാന്തി വര്‍ധിപ്പിക്കും

5. ഉറങ്ങുന്നതിന് മുമ്പ് നഖങ്ങള്‍ ഒലീവ് എണ്ണയില്‍ മുക്കിയെടുക്കുക. ഇത് പതിവായി ചെയ്താല്‍ നഖം പൊട്ടുന്നത് തടയും.

We use cookies to give you the best possible experience. Learn more