പുരികം കൊഴിയുന്നത് തടയാം
News of the day
പുരികം കൊഴിയുന്നത് തടയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd February 2017, 2:09 pm

eye

മുടികൊഴിച്ചിലിനേക്കാള്‍ വലിയ പ്രശ്‌നമാണ് പുരികം കൊഴിയുന്നത്. പലപ്പോഴും മുഖത്തിന്റെ ആകൃതി തന്നെ മാറാന്‍ ഇതു കാരണമാകും. പുരികത്തിന്റെ കൊഴിച്ചില്‍ തടയാന്‍ ചില വീട്ടുവഴികളിതാ.

തേങ്ങാപ്പാല്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നത് പോലെ തന്നെ പുരികത്തിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു. ഒരു പഞ്ഞി അല്‍പം തേങ്ങാപ്പാലില്‍ മുക്കി അത് പുരികത്തിനു മുകളിലായി വെയ്ക്കുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇതു ചെയ്താല്‍ പുരികം കൊഴിയുന്നത് തടയാം.

ഒലിവ് ഓയില്‍ രോമവളര്‍ച്ചയെ സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കാം. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.


Also Read: ‘ആ മുഖത്തേക്കൊന്നു നോക്കൂ, മുപ്പതുവര്‍ഷം പാര്‍ലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നത്’: മോദിയോട് ഇ. അഹമ്മദിന്റെ മകള്‍


കറ്റാര്‍ വാഴ നീരുകൊണ്ട് എന്നും രാവിലേയും വൈകിട്ടും മസ്സാജ് ചെയ്യുക. ഇത് പുരകത്തില്‍ രണ്ട് ദിവസം കൊണ്ട് തന്നെ മാറ്റം സംഭവിപ്പിക്കും.

ആവണക്കെണ്ണ ആവണക്കെണ്ണയില്‍ ഉള്ള ഫോളിക്കിളുകള്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പായി അല്‍പം ആവണക്കെണ്ണ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കുക. ഇത് പുരികം കൊഴിയുന്നത് നിര്‍ത്തുകയും പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

മുട്ടയിലടങ്ങിയിട്ടുള്ള ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ പുരികം കൊഴിയുന്നത് തടയുന്നു. മുട്ടയുടെ വെള്ള പുരികത്തില്‍ പുരട്ടുന്നതും പുരികത്തിനെ വളരാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ളയില്‍ പഞ്ഞി മുക്കി 20 മിനിട്ടോളം പുരികത്തിനു മുകളിലായി മസ്സാജ് ചെയ്യുക.