ചീപ്പുകളും ബ്രഷുകളും:
മുടി ചീകുകയും ബ്രഷുകള്‍ കൊണ്ട് മേക്കപ്പ് ഇടുകയും ചെയ്യും. എന്നാല്‍ അവ വൃത്തിയാക്കാന്‍ പല സ്ത്രീകളും ശ്രദ്ധിക്കാറില്ല. ഈ അശ്രദ്ധ ബ്രഷുകളിലും മറ്റും ബാക്ടീരിയ വളരാന്‍ അവസരമൊരുക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇവ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
മുടി ദിവസവും ഷാമ്പൂ ചെയ്യേണ്ടതില്ല:
ദിവസവും ഷാമ്പു ഉപയോഗിച്ച് മുടി കഴുകുന്നതിലൂടെ മുടി വൃത്തിയായി സൂക്ഷിക്കാനാകുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്. ദിവസവും ഷാമ്പൂ ഉപയോഗിച്ച് കഴുകുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ പ്രകൃതി ദത്തമായ ഓയലുകള്‍ മുടിയില്‍ നിന്നും കളയുന്നു എന്നാണ്. സത്യത്തില്‍ മുടിയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ദിവസവും ഷാമ്പു ചെയ്യുന്നതുകൊണ്ടുണ്ടാവുക.
കണ്ടീഷണറും അമിതമാവരുത്:
ഷാമ്പു ഉപയോഗിക്കുന്നതുപോലെ മുടി മുഴുവന്‍ കണ്ടീഷണറും ആളുകള്‍ ഉപയോഗിക്കും. വേരുകള്‍ക്ക് അരികിലുള്ള മുടി ആരോഗ്യമുള്ളതായിരുന്നു. അതുകൊണ്ട് മുടിയുടെ അറ്റത്തുമാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ.
ക്ഷമയോടെ മേക്കപ്പ് ചെയ്യുക:
വളരെ സമയമെടുത്ത് ചെയ്യേണ്ടതാണ് മേക്കപ്പ്. മുഖത്ത് മേക്കപ്പ് ഇടുന്നതിനു മുമ്പ് മോയിസ്ചുറൈസര്‍ പുരട്ടിയാല്‍ അത് ഉണങ്ങാന്‍ സമയം കൊടുക്കണം. ഉണങ്ങിയശേഷം മാത്രമേ ഫൗണ്ടേഷന്‍ പുരട്ടാവൂ. തിരക്കു പിടിച്ച് ചെയ്താല്‍ നിങ്ങളുടെ ലുക്കിനെ അത് മോശമായി ബാധിക്കും.
കണ്ണാടിയുമായി ചേര്‍ന്ന് നിന്ന് പുരികം ത്രഡ് പ്ലക്ക് ചെയ്യുമ്പോള്‍:
കണ്ണാടിയോട് ഒട്ടിനിന്ന് പുരികം പ്ലഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ ഓരോ പുരികത്തിലുമായിരിക്കും. മൊത്തത്തില്‍ പുരികത്തിനു ലഭിക്കുന്ന ഷെയ്പ്പ് ശ്രദ്ധിക്കാതാവും.