Film News
കടലിനടിയിലെ വിസ്മയലോകം; അവതാര്‍ രണ്ടാം ഭാഗത്തിലെ വര്‍ണക്കാഴ്ചകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 30, 11:09 am
Saturday, 30th April 2022, 4:39 pm

ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ചാണ് 2009 ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ പ്രദര്‍ശനത്തിനെത്തിയത്. ഉടന്‍ തന്നെ പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ വര്‍ഷം ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രത്തിന്റെ ട്രെയിലര്‍ ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം.

രണ്ടാം ഭാഗത്തിലെ മനോഹരമായ സ്റ്റില്ലുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒന്നാം ഭാഗത്തിലേതിനെക്കാളും മനോഹരമായ ദൃശ്യങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്.

Image

Image

കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ കാമറൂണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നാണ് സൂചനകള്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

Image

Image

Image

Image

അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല.

Content Highlight: beautiful stills from avatar the way of water