കടല്‍.. കാറ്റ്.. തിര… എന്നിങ്ങനെ ബീച്ചുകള്‍ ഒരുക്കുന്ന അന്തരീക്ഷം ഒന്നുവേറെ തന്നെയാണ്. ഇന്ത്യയിലെ മനോഹരങ്ങളായ ചില ബീച്ചുകള്‍ പരിചയപ്പെടാം.
*ഗോകര്‍ണ
ബീച്ച് ട്രക്കിങ്ങിന്റെ അനുഭവം നല്‍കുന്ന ഇവിടം സാഹസിക സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പാറകളും കുന്നുകളും കയറി ബീച്ചില്‍ നിന്നും ബീച്ചിലേക്കുള്ള യാത്രയാണ് ഇവിടത്തെ ആകര്‍ഷണം. മാത്രമല്ല, കടലിന്റെ സമീപം പ്രത്യേകം തയ്യാറാക്കിയ കൂരകളില്‍ രാത്രി ചിലവഴിക്കാന്‍ കഴിയുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
*അഷ്ടരംഗ ബീച്ച്
ഒഡീഷയിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ ഒന്നാണ് സഞ്ചാരികല്‍ അധികം എത്തിച്ചേരാത്ത അഷ്ടരംഗ ബീച്ച്. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ച ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. ഒഡീഷയിലെ ഫോട്ടോഗ്രാഫേഴ്സിന്റെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഇവിടം.
*മൊബെര്‍ ബീച്ച്
ഗോവയിലെ ബീച്ചുകളില്‍ പ്രധാനപ്പെട്ട ഒറ്റൊരു ബീച്ചാണ് മൊബെര്‍ ബീച്ച്. പക്ഷിനിരാക്ഷണത്തിനുള്ള അവസരമാണ് ഇവിടത്തെ പ്രത്യേകത. വ്യത്യസ്തങ്ങളായ ഒട്ടേറെ പക്ഷികള്‍ വസിക്കുന്ന ഇവിടെ ദേശാടന പക്ഷികളും എത്താറുണ്ട്.
*മല്‍വാന്‍ ബീച്ച്
മഹാരാഷ്ട്രയുടെ ചരിത്രവുമായും പാരമ്പര്യവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് മല്‍വാന്‍ ബീച്ച്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് എന്ന ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
*രാധാനഗര്‍ ബീച്ച്
ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന രാധാനഗര്‍ ബീച്ച്. സൂര്യാസ്തമയം ആണ് ഇവിടുത്തെ പ്രധാന കാഴ്ച.
*ബട്ടര്‍ഫ്ളൈ ബീച്ച്
ഇന്നും അധികമാര്‍ക്കും അറിയപ്പെടാത്ത ഗോവയിലെ റൊമാന്റിക് ബീച്ചുകളില്‍ ഒന്നാണ് ബട്ടര്‍ഫ്ളൈ ബീച്ച്. അഗോണ്ടയില്‍ നിന്നോ പാലോലം ബീച്ചില്‍ നിന്നോ ബോട്ട് വഴി മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ.
*കാല പാതാര്‍ ബീച്ച്
ആന്‍ഡമാനിലെ ഏറ്റവും ശാന്തമായ ബീച്ച് എന്നറിയപ്പെടുന്ന കാല പാതാര്‍ ബീച്ച് ടൂറിസത്തിന്റെ സാധ്യതകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഒരിടമാണ്. അതിനാല്‍ തന്നെ നിശബ്ദത ആസ്വദിക്കാനെത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികള്‍.