ഫ്രീഡം ബ്യൂട്ടിപാര്‍ലര്‍ എന്ന പേരാണ് പാര്‍ലറിനു പരിഗണിക്കുന്നത്. പുരുഷന്മാര്‍ക്കുള്ള വിവിധതരം ഫേഷ്യലുകള്‍, മുടിവെട്ടല്‍, ഷേവിങ്, മുടി കറുപ്പിക്കല്‍, ത്രഡ് ചെയ്യല്‍ എന്നിങ്ങനെ സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെയും ലഭിക്കും.
പുറത്തുള്ള ബ്യൂട്ടിപാര്‍ലറുകളെ അപേക്ഷിച്ച് ജയിലിലെ ബ്യൂട്ടിപാര്‍ലറില്‍ നിരക്കും കുറവായിരിക്കും. പുറത്തുള്ളതിന്റെ പകുതി നിരക്കേ ഈടാക്കൂ. തൊഴിലാളികള്‍ക്കു പ്രത്യേകം യൂണിഫോമും ഉണ്ടാവും.
തടവുകാരായ 30 പേരാണ് ജയിലില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് കഴിഞ്ഞത്. അതില്‍ അഞ്ചോ ആറോ പേരെയാണ് ആദ്യഘട്ടത്തില്‍ ജോലിക്കായി പരിഗണിക്കുന്നത്.
രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിക്കുക. സെന്‍ട്രല്‍ ജയിലിലേക്കുള്ള പ്രവേശനകവാടത്തിനടുത്തുള്ള ജനറേറ്റര്‍ മുറിയാണ് ബ്യൂട്ടിപാര്‍ലറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 700 ചതുരശ്ര അടിയുള്ളതാണ് ഈ കെട്ടിടം. മുറിയില്‍ എ.സിയും ഒരുക്കും.
കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് തടവുകാര്‍ക്ക് ബ്യൂട്ടീഷ്യന്‍ കോഴ്‌സില്‍ പരിശീലനം നല്‍കിയത്. ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുന്ന കാര്യം അറിയിച്ചപ്പോള്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.