| Sunday, 27th March 2022, 3:09 pm

പിസ്റ്റളില്‍ എയിം ചെയ്ത് വിജയ്; അണ്‍സീന്‍ സ്റ്റില്ലും വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റേതായി ആദ്യമെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ എല്ലാ അപ്‌ഡേഷന്‍സും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബീസ്റ്റിലെ പുതുതായി പുറത്ത് വന്ന വിജയ്‌യുടെ അണ്‍സീന്‍ പിക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തോക്ക് കയ്യില്‍ വെച്ച് എയിം ചെയ്തു നില്‍ക്കുന്ന നില്‍ക്കുന്ന വിജയ്‌യുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ട ചിത്രം സംവിധായകന്‍ നെല്‍സണും ഷൈന്‍ ടോം ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ ഇതുവരെ പുറത്തുവന്ന് രണ്ട് പാട്ടുകളും തരംഗമായിരുന്നു. ചിത്രത്തിലേതായി ആദ്യം പുറത്ത് വന്ന അറബിക് കുത്ത് തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ആസ്വാദകരുടെ എണ്ണത്തില്‍ റെക്കോഡ് ഇട്ടിരുന്നു. അടുത്തിടെ പുറത്ത് വന്ന ജോളിയാ ജിംഖാനയും ശ്രദ്ധ നേടിയിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചകള്‍ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയത്. 15 ദിവസങ്ങള്‍ കൊണ്ടാണ് അറബിക് കുത്ത് ഈ നേട്ടം സ്വന്തമാക്കിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

അതേ സമയം ഏപ്രിലില്‍ തെന്നിന്ത്യയിലെ ഏറ്റവും വലിയ ക്ലാഷ് റിലീസാണ് ഒരുങ്ങുന്നത്. ബീസ്റ്റ് ഏപ്രില്‍ 13 ന് റിലീസ് ചെയ്യുമ്പോള്‍, യഷ് നായകനാകുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

Content Highlight: beast unseen still of vijay became viral

Latest Stories

We use cookies to give you the best possible experience. Learn more