Film News
ബെസ്റ്റ് ആന്റ് മോസ്റ്റ് നൊട്ടോറിയസ് സ്‌പൈ; ബീസ്റ്റ് ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 02, 12:46 pm
Saturday, 2nd April 2022, 6:16 pm

പ്രേക്ഷകര്‍ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്. ആക്ഷന്‍ മാസ് പെര്‍ഫോമന്‍സ് കൊണ്ട് ആവേശം കൊള്ളിക്കുന്ന ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്.

ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

ചിത്രത്തിലെ ഇതുവരെ പുറത്തുവന്ന് രണ്ട് പാട്ടുകളും തരംഗമായിരുന്നു. ചിത്രത്തിലേതായി ആദ്യം പുറത്ത് വന്ന അറബിക് കുത്ത് തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ആസ്വാദകരുടെ എണ്ണത്തില്‍ റെക്കോഡ് ഇട്ടിരുന്നു. അടുത്തിടെ പുറത്ത് വന്ന ജോളിയാ ജിംഖാനയും ശ്രദ്ധ നേടിയിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡാണ് അറബിക് കുത്ത് സ്വന്തമാക്കിയത്. 15 ദിവസങ്ങള്‍ കൊണ്ടാണ് അറബിക് കുത്ത് ഈ നേട്ടം സ്വന്തമാക്കിയത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

അതേസമയം ഏപ്രിലില്‍ തെന്നിന്ത്യയിലെ ഏറ്റവും വലിയ ക്ലാഷ് റിലീസാണ് ഒരുങ്ങുന്നത്. ബീസ്റ്റ് ഏപ്രില്‍ 13 ന് റിലീസ് ചെയ്യുമ്പോള്‍, യഷ് നായകനാകുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

Content Highlight: beast trailer out