വിജയ് ചിത്രമായ ‘ബീസ്റ്റി’ലെ ആദ്യഗാനം ഫെബ്രുവരി 14നാണ് റിലീസ് ചെയ്തത്. വമ്പന്‍ ഹൈപ്പോടെ എത്തിയ ഗാനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മാസ്റ്ററിന് ശേഷമുള്ള ദളപതിയുടെ ചിത്രത്തിനായി അക്ഷമയോടെ കാത്തരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ 14 നാണ് ചിത്രത്തിന്റെ റിലീസ്.
ബീസ്റ്റിന് കടുത്ത എതിരാളിയായി എത്തുന്നത് തമിഴ്ചിത്രമല്ല. പകരം മറ്റൊരു സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് വെല്ലുവിളി ഉയരുന്നത്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കെ.ജി.എഫ്2’ ഉം റിലീസ് ചെയ്യുന്നത് ഏപ്രില്‍ 14ന് തന്നെയാണ്. ചുരുക്കി പറഞ്ഞാല്‍ രണ്ട് ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള മത്സരമാണ് നടക്കാന്‍ പോകുന്നത്.
സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയില്‍ കന്നഡ സിനിമക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കികൊടുത്ത ചിത്രമാണ് കെ.ജി.എഫ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കെ.ജി.എഫ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് യാഷിന്റെ താരമൂല്യം പതിന്‍മടങ്ങുയര്‍ന്നത്.
കന്നഡ സിനിമകള്‍ക്ക് യാതൊരു മാര്‍ക്കറ്റും ഇല്ലാതിരുന്ന കേരളത്തില്‍ 2018ല്‍ കെ.ജി.എഫിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ കഥ മാറി. തെന്നിന്ത്യയാകെ വന്‍വിജയമായി മാറിയ റോക്കി ഭായ് തരംഗം മാസങ്ങളോളം നീണ്ടുനിന്നു.
അതുകൊണ്ട് തന്നെ കെ.ജി.എഫ് 2വിന്റെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് വര്‍ധിച്ച സമയത്ത് ഒ.ടി.ടിയില്‍ നിന്നും വമ്പന്‍ ഓഫറുകളാണ് കെ.ജി.ഫിന് ലഭിച്ചത്.
റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടലും, രമിക സെന്നും ഇനായത് ഖലീലും സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. യഷിന്റെ റോക്കി എന്ന കഥാപാത്രവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.
അതേസമയം മറുവശത്ത് സൗത്ത് ഇന്ത്യയിലാകെ വലിയ ഫാന്‍ ബേസാണ് വിജയ്ക്കുള്ളത്. ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ബീസ്റ്റിലെ ആദ്യഗാനം തന്നെ ഇതിന് വലിയ ഉദാഹരണമാണ്. ഒരു മണിക്കൂറില്‍ വണ്‍ മില്യണ്‍ കാഴ്ചക്കാരാണ് പാട്ടിന് ഉണ്ടായത്.
ഇരുചിത്രങ്ങളും ഏപ്രില്‍ 14 ന് റിലീസ് ചെയ്യുമ്പോള്‍ ഒരു വമ്പന്‍ ക്ലാഷ് തന്നെയുണ്ടാകും എന്നാണ് ആരാധകര്‍ കണക്ക് കൂട്ടുന്നത്.
Content Highlight: beast and kgf clash in april 14