ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ കാരണങ്ങളെന്ന് പറഞ്ഞ് ഒമര്‍ അബ്ദുള്ളയടക്കമുള്ള നേതാക്കളെ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിട്ട് ആറു മാസം പിന്നിടുകയാണ്. രാജ്യം കശ്മീര്‍ ചര്‍ച്ചകളില്‍നിന്നും പൗരത്വ നിയമ ചര്‍ച്ചകളിലേക്ക് തിരിഞ്ഞു. എന്നിട്ടും ഈ നേതാക്കളെ മോചിപ്പിക്കാന്‍ ഭരണ നേതൃത്വം ഇടുവരെ തയ്യാറായിട്ടില്ല.
ഇതിനിടെ, തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ രണ്ടാമത്തെ ചിത്രം പുറത്തുവന്നു.
ചിത്രം ഒമര്‍ അബ്ദുള്ളയുടെതാണെന്ന് മനസിലാക്കണമെങ്കില്‍ കുറച്ചധികം ബുദ്ധിമുട്ടണം. അദ്ദേഹത്തിന്റെ മുഖഛായ പോലും മാറിയ നിലയിലാണ്. നരച്ച് നീണ്ട് ജഡ കെട്ടിയ താടിയും പ്രായം ചെന്ന ചിരിമാഞ്ഞ മുഖവുമായ ഒമര്‍ അബ്ദുള്ളയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ഒമര്‍ അബ്ദുളള തടങ്കലിലായിട്ട് ആറ് മാസമേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ കണ്ടാല്‍ മുപ്പത് വര്‍ഷം കഴിഞ്ഞതുപോലെ തോന്നുമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ അശോക് ധമിജ ട്വിറ്ററില്‍ ഒമര്‍ അബ്ദുള്ളയുടെ ചിത്രം പങ്കുവെച്ച് എഴുതിയത്.
ഒമര്‍ അബ്ദുള്ളയുടെ നിഴല്‍ എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്. ആഴമേറിയ സങ്കടത്തിന്റെയും സഹനത്തിന്റെയും നിസഹായമായ ചിരിയാണ് ഒമര്‍ അബ്ദുള്ളയുടെ മുഖത്തുള്ളതെന്നാണ് മറ്റൊരു ട്വീറ്റ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. തടങ്കലില്‍ നിന്നും മോചിതനാകുന്നത് വരെ താടി വടിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചതായി റിപ്പേര്‍ട്ടുകള്‍ വന്നിരുന്നു.