താടി വളര്‍ത്തുന്നത് ഒരു മതാവകാശം എന്ന നിലയിലാണ് ഇബ്രാഹിം അവതരിപ്പിച്ചത്. നിര്‍ദേശം മുന്നോട്ട് വെച്ച അദ്ദേഹം തന്നെ താടിവെച്ചിട്ടില്ല എന്നത് ഇത് മതാവകാശം അല്ലെന്നതിന്റെ തെളിവാണ്.
തിരുവനന്തപുരം: പൊലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ബഹളം. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്‍.എ ടി.വി ഇബ്രാഹിമാണ് പൊലീസിലെ മുസ്‌ലിംകള്‍ക്ക് താടിവെക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.
എന്നാല്‍ താടി വളര്‍ത്തുന്നതിന് മതവുമായി ഒരു ബന്ധവുമില്ലെന്ന് മറുപടിയായി മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി.
താടി വളര്‍ത്തുന്നത് ഒരു മതാവകാശം എന്ന നിലയിലാണ് ഇബ്രാഹിം അവതരിപ്പിച്ചത്. നിര്‍ദേശം മുന്നോട്ട് വെച്ച അദ്ദേഹം തന്നെ താടിവെച്ചിട്ടില്ല എന്നത് ഇത് മതാവകാശം അല്ലെന്നതിന്റെ തെളിവാണ്.
നിയമസഭയിലെ ലീഗിന്റെ ഒരംഗം പോലും താടിവെച്ചിട്ടില്ല. താടിക്ക് മതവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെയാണ് സി.എച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും പൊലീസില്‍ ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാതിരുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു.
Don”t Miss: ആ പച്ചക്കണ്ണുകളുടെ ഉടമയായ ‘അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ’ പാക്കിസ്ഥാനില്‍ അറസ്റ്റില്‍
ഇതോടെ മുസ്‌ലിം ലീഗ് അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. ജലീലിന്റെ പ്രസ്താവന ശരിയല്ലെന്നും താടി മതപരമാണെന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നാട്ടിലുണ്ടെന്നും ലീഗ് എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താടിയെന്നത് പ്രവാചകന്റെ തിരുസുന്നത്താണ്. പ്രവാചകചര്യ എന്ന നിലയിലാണ് ആ വിശ്വാസം. താടികള്‍ പലരൂപത്തില്‍ വെക്കുന്നവരുണ്ട്. ലെനിന്റെ താടി വെക്കുന്നവരുണ്ട്. നെയ്മറുടെ താടി വെക്കുന്നവരുമുണ്ട്. ഫാഷനുവേണ്ടി താടി വെക്കുന്നുവരുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം മതപരമായി താടി നിര്‍ബന്ധമുള്ള കാര്യമല്ലെന്നാണ് താന്‍ പറഞ്ഞതെന്ന് കെ.ടി ജലീല്‍ പറഞ്ഞു. മുസ് ലീങ്ങള്‍ക്കിടയില്‍ താടി നിര്‍ബന്ധമായിരുന്നെങ്കില്‍ എന്തുകൊണ്ട് ലീഗിന്റെ 18 എം.എല്‍.എമാരും താടി വെക്കുന്നില്ലെന്നും ജലീല്‍ ചോദിച്ചു.
പൊലീസില്‍ താടി വളര്‍ത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നുള്ള ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് പരിഗണിക്കേണ്ടതില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ജലീല്‍ വ്യക്തമാക്കി.
അതെസമയം ഇത്തരം ചര്‍ച്ചകള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.