| Saturday, 16th May 2020, 11:46 pm

'അതിഥി തൊഴിലാളികളുടെ സുരക്ഷയേക്കാള്‍ കേന്ദ്രത്തിനിഷ്ടം സംസ്ഥാനങ്ങളുടെ കുറ്റംപറയാന്‍'; ബംഗാളിലേക്കുള്ള തൊഴിലാളികളുടെ ചെലവ് ഏറ്റെടുക്കുമെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലുണ്ടായ റോഡപകടത്തില്‍ അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രത്തിനെതിരെ തിരിഞ്ഞ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. അതിഥി തൊഴിലാളികളെ സുരക്ഷിതരായി വീട്ടിലെത്തിക്കുന്നതിനേക്കാള്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യം സംസ്ഥാനങ്ങളുടെ കുറ്റം പറയാനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയി കുറ്റപ്പെടുത്തി.

മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് സര്‍ക്കാര്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുമൂലം ദിനംപ്രതി നിരവധി അതിഥി തൊഴിലാളികള്‍ക്കാണ് വഴിയരികില്‍ ജീവന്‍ പൊലിയേണ്ടി വരുന്നത്. നിരവധിപ്പേര്‍ ആത്മഹത്യ ചെയെന്നും റോയി പറഞ്ഞു.

അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബംഗാളില്‍നിന്നുള്ള തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെത്തിക്കുമെന്ന് മമത വ്യക്തമാക്കി. ഇതിനായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തും. ഇതിന്റെ പൂര്‍ണ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മമത അറിയിച്ചു.

‘ഞങ്ങളുടെ തൊഴിലാളികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും അവരെ ബംഗാളിലെത്തിക്കും. അതിനുള്ള ചെലവ് തൊഴിലാളികള്‍ നല്‍കേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ എല്ലാ ചെലവും വഹിക്കും’, മമത ട്വീറ്റ് ചെയ്തു.

ഇക്കാര്യം ശ്രദ്ധയില്‍പെടുത്തി സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ സിന്‍ഹ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്ത് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more