ലക്‌നൗ: അഴിമതി നിയന്ത്രിച്ചില്ലെങ്കില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ അജീത്ത് കുമാര്‍ യാദവ്. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
“ജില്ലയിലെ ഉദ്യോഗസ്ഥരുടെ അഴിമതിയില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അമര്‍ഷം വര്‍ധിക്കുകയാണ്. അഴിമതി നിയന്ത്രിച്ചില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തോല്‍വി നേരിടേണ്ടി വരും”- മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം പറയുന്നു.
Also Read ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നു: കോണ്‍ഗ്രസ് വക്താവ്
തന്റെ ജില്ലയിലെ ഉദ്യോഗസ്ഥര്‍ മിക്കവരും അഴിമതിക്കാരാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 200-300 രൂപ വിലയുള്ള ഡസ്റ്റ് ബിന് 12,000 രൂപയ്ക്കാണ് മേടിച്ചതെന്ന് അദ്ദേഹം പറയുന്നു. “അത് കൂടാതെ വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് വൈദ്യുതി ബില്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്”- അദ്ദേഹം പറഞ്ഞു.
Also Read പിണറായി ആദര്‍ശധീരന്‍; തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണമെന്ന് സത്യരാജ്
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ പൊലീസ് മൂന്ന് മന്ത്രിമാരുടെ പേഴ്‌സണല്‍ സെക്രട്ടിമാര്‍ അഴിമതിക്കും കൈക്കൂലി സ്വീകരിച്ചതിനും അറസ്റ്റിലായിരുന്നു. എ.ബി.പി ന്യൂസ് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനിലാണ് ഇവരുടെ അഴിമതി പുറത്തു വന്നത്. ഇതിനു ശേഷം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു മൂന്നു പേരും.