ന്യൂദല്‍ഹി: ഏതു നിമിഷത്തിലും യുദ്ധത്തിന് തയ്യാറായിരിക്കാന്‍ വ്യോമസേന കമാന്‍ഡര്‍മാര്‍ക്ക് വ്യോമസേനാ മേധാവി നിര്‍ദ്ദേശം നല്‍കി. രാജ്യ തലസ്ഥാനത്ത് നടന്ന വ്യോമസേന കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് വ്യോമസേന മേധാവി ബി.എസ് ദനോവ ഇത്തരമൊരു നിര്‍ദ്ദേശം.
പാകിസ്താനുമായി 10 ദിവസത്തേയും ചൈനയുമായി 15 ദിവസത്തേയും കടുത്ത യുദ്ധത്തിന് സജ്ജരായിരിക്കണമെന്നാണ് എയര്‍ ചീഫ് മാര്‍ഷലിന്റെ നിര്‍ദ്ദേശം എന്ന് “ഡെക്കാണ്‍ ക്രോണിക്കിള്‍” റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയ്ക്ക് മുന്‍പാണ് ഈ യോഗം ചേര്‍ന്നത്.
സേനയിലെ ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച സവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടെന്നാണ് ഡെക്കാണ്‍ ക്രോണിക്കിള്‍ പറയുന്നത്.
ആയുധങ്ങള്‍, വിമാനങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍ തുടങ്ങിയവയെസ്സാം പരിശോധിക്കാനും സുസജ്ജമാക്കി വെയ്ക്കാനും വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്.