| Saturday, 19th March 2022, 6:31 pm

തോമാസ്‌ലീഹാ നേരിട്ട് മുക്കിയ ബ്രാഹ്മണര്‍ക്ക് ചാട്ടവാറ് മതിയാകേല; മാസ് ഡയലോഗ് പാക്കേജുമായി നൊട്ടോറിയസ് ലിറിക്കല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ബി നൊട്ടോറിയസ് എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ മാസ് ഡയലോഗിനൊപ്പം മമ്മൂട്ടിയുടെ മാസ് സ്റ്റില്ലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഡ് ഷേഡിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

ആദ്യം നിങ്ങള് നിക്ക്, എന്നിട്ട് നമുക്ക് നീക്കാം എന്ന സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച അജാസിന്റെ ഡയലോഗിലൂടെയാണ് പാട്ട് തുടങ്ങുന്നത്.

പഞ്ഞിക്കിടണംന്ന് പറഞ്ഞാല്‍ എന്താന്ന് അറിയോ, നെഫ്യൂസേ ആള്‍ക്ക് മൂന്ന് വെച്ച് കിട്ടും, ചാമ്പിക്കോ എന്നിങ്ങനെ ചിത്രത്തിലെ മാസ് ഡയലോഗുകളെല്ലാം പാട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബോംബെക്കാരാ ജാവോ എന്ന ഡയലോഗിലാണ് പാട്ട് അവസാനിക്കുന്നത്.

ബി നൊട്ടോറിയസിന്റെ ലിറിക്കല്‍ വീഡിയോ മാര്‍ച്ച് 19 ന് റിലീസ് ചെയ്യുമെന്ന പോസ്റ്റ് കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു സ്റ്റില്‍ ഇന്ന് വൈറലായിരുന്നു.

ലോ കോളേജില്‍ നിന്ന് നേരെ പൈലി ചേട്ടായിയെ കൊന്നവനെ തീര്‍ത്തിട്ട് തിരിച്ചു അഞ്ഞൂറ്റി തറവാട്ടില്‍ എത്തിയ മൈക്കിളിന്റെ സ്റ്റില്ലായിരുന്നു അത്.

അതേസമയം റെക്കോര്‍ഡുകള്‍ ഭേദിച്ച് ഭീഷ്മ പര്‍വ്വം പ്രദര്‍ശനം തുടരുകയാണ്. 80 കോടിയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഭീഷ്മ പര്‍വ്വം 50 കോടി നേടിയിരുന്നു.

മൂന്നാം വാരത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും അതിനു മുകളിലേക്കും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം.

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു, കര്‍ണാടക, മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി


Content Highlight: BE NOTORIUS LYRICAL VIDEO FROM BHEESHMA PARVAM

Latest Stories

We use cookies to give you the best possible experience. Learn more