| Friday, 10th January 2014, 2:38 pm

പിന്നോക്ക വിഭാഗത്തിലെ യുവാക്കളെ അറസ്റ്റ് ചെയ്യുന്നത് ശ്രദ്ധിച്ചാവണം; മുഖ്യമന്ത്രിമാരോട് ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ പിന്നോക്ക വിഭാഗക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കേസുകളുടെ ഭാഗമായി പിന്നോക്ക വിഭാഗക്കാരെ അറസ്റ്റ് ചെയ്യുന്നത് സൂക്ഷിച്ചാകണമെന്ന് കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കി.

ഇതിനായി എല്ലാ സംസ്ഥാനത്തും ഒരു സ്‌ക്രീനിങ് കമ്മിറ്റിയെ നിയോഗിക്കാനാന്‍ തീരുമാനിച്ചതായും ഷിന്‍ഡെ വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഒരു സംഘത്തെ രൂപപ്പെടുത്തിയെടുക്കലാവും ഇത്തരം സ്‌ക്രീനിങ് കമ്മിറ്റിയുടെ ലക്ഷ്യം.

തീവ്രവാദ കേസുകളിലായാലും മറ്റ് പല കേസുകളിലായാലും പിന്നോക്ക വിഭാഗക്കാരെ അറസ്റ്റ് ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കാണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

പിന്നോക്ക വിഭാഗക്കാര്‍ എന്നാല്‍ പ്രത്യേക വിഭാഗം എന്ന അര്‍ത്ഥമില്ല. കേസുകളില്‍ അവര്‍ക്ക് പങ്കില്ലെന്ന് കണ്ടാല്‍ ഉടന്‍ തന്നെ അവരെ വിട്ടയക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഷിന്‍ഡെ പറഞ്ഞു.

We use cookies to give you the best possible experience. Learn more