നമ്മള്‍ പണം ചിലവഴിക്കുന്നതിന് അനുസരിച്ചിക്കും നമ്മളുടെ സമ്പാദ്യവും. പണം ചിലവഴിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…
നിങ്ങളുടെ സമ്പാദ്യത്തേക്കാള്‍ കൂടുതല്‍ ചിലവഴിക്കുന്നു.
നിങ്ങളുടെ സമ്പാദ്യത്തേക്കാള്‍ കൂടുതല്‍ ചിലവഴിക്കുന്നതാണ് നിങ്ങള്‍ക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റ്. “വരവിന് അനുസരിച്ച് ചിലവഴിക്കുക” എന്ന ചൊല്ല് എപ്പോഴും ഓര്‍മ്മയിലുണ്ടാവണം. പണച്ചിലവ് നിയന്ത്രിക്കുന്നത് വളരെ എളുപ്പമാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ക്രെഡിറ്റ് കാര്‍ഡ് ഉപോയോഗിക്കുമ്പോഴും നിങ്ങളുടെ ജീവിത രീതിയിലും നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അനാവശ്യമായ പണച്ചിലവ് ഒഴിവാകുകയുള്ളു.
നമ്മുടെ ആവശ്യങ്ങള്‍ അറിയാതെയാണ് പലരും പണം ചിലവഴിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ചിലവഴിക്കുന്ന പണത്തിന്റെ കാര്യത്തില്‍ കൃത്യമായ കണക്കുവയ്ക്കുന്നത് വളരെ നല്ലതാണ്.
ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് പണം ചിലവഴിക്കുന്നു.
നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള പല സാധനങ്ങളും നിങ്ങള്‍ക്ക് നഷ്ടപ്പെട്ടേക്കാം. നിങ്ങള്‍ക്ക് തോന്നുന്ന സാധനങ്ങള്‍ എല്ലാം വാങ്ങുന്ന രീതി അവസാനിപ്പിക്കുക.
നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം വാങ്ങുക. മറ്റുള്ളവരെ കാണിക്കാനോ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനോ സാധനങ്ങള്‍ വാങ്ങാതിരിക്കുക.
പണം ചിലവഴിക്കുന്ന കാര്യത്തില്‍ കൃത്യമായ പ്ലാന്‍ ഉണ്ടാക്കുക.
പണം ചിലവഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് കൃത്യമായ പ്ലാന്‍ ഉണ്ടാവണം. അല്ലെങ്കില്‍ നിങ്ങളുടെ പണം അനാവശ്യമായ നഷ്ടപ്പെടും.
നിങ്ങള്‍ക്ക് സാമ്പത്തികമായി മെച്ചപ്പെടണമെങ്കില്‍ നിങ്ങളുടെ പ്ലാന്‍ ഉറപ്പുള്ളതായിരിക്കണം. നിങ്ങളുടെ വരുമാനത്തിന് കൃത്യമായി സേവിങ് ആവശ്യമാണ്.
ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.
മറ്റുള്ളവര്‍ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. പണം കൃത്യമായി ഭാഗിക്കുക. ഓരോ ആവശ്യത്തിനും വേണ്ട പണം എടുത്തുവച്ച ശേഷം ബാക്കി പണം സേവ് ചെയ്യു.
നിങ്ങളുടെ സമ്പാദ്യം എത്രയാണെന്ന് മറ്റുള്ളവരെ അറിയിക്കേണ്ട ആവശ്യം ഇല്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ട് പണനിക്ഷേപം നടത്തുകയോ ആര്‍ക്കെങ്കിലും കൊടുക്കുകയോ ചെയ്യരുത്.
പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് അതിനെക്കുറിച്ച് പലതവണ ആലോചിക്കുക.
തിരക്ക് പിടിച്ച് പണമിടപാടുകള്‍ ചെയ്യരുത്.
തിരക്കുപിടിച്ചുള്ള പണമിടപാടുകള്‍ കഴിവതും ഒഴിവാക്കുക. നിങ്ങള്‍ പണം ചിലവഴിക്കുന്നതിന് മുമ്പ് ആലോചിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്യുക.
പുതിയ കാഴ്ചകള്‍ക്കും വിപണികള്‍ക്കും പിന്നില്‍ പോവാതിരിക്കുക.