ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജവാഗ്ദാനങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പ്രസ്താവന.
“വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജവാഗ്ദാനങ്ങളെ പറ്റി നിങ്ങള്‍ ബോധവാന്മാരായിരിക്കണം. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് ഇഴകീറി പരിശോധിക്കണമെന്ന് ഞാന്‍ നിങ്ങളോട് പറയുകയാണ്”- മേം ഭി ചൗകിദാര്‍ ക്യാമ്പയ്ന്‍ അനുകൂലികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു.
കോണ്‍ഗ്രസ് കള്ളങ്ങള്‍ പരത്തുകയാണെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഇങ്ങനെയാണെന്നും മോദി പറഞ്ഞു. “ദല്‍ഹി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അവര്‍ അസഹിഷ്ണുത എന്നു പറഞ്ഞായിരുന്നു പ്രചരണം നടത്തിയത്. ബിഹാറിലെ തെരഞ്ഞെടുപ്പില്‍, മോദി സംവരണം എടുത്തു കളയുമെന്ന് പറഞ്ഞായിരുന്നു അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് അവാര്‍ഡ് വാപസി. ഇങ്ങനെ പോകുന്നു”- മോദി പറഞ്ഞു.
“ഒരു കാവല്‍ക്കാരന്‍ എന്ന നിലയ്ക്ക് ഞാന്‍ എന്റെ ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ സങ്കുചിത മനോഭാവമുള്ള ചിലര്‍ ചൗകീദാര്‍ എന്ന പദവിയെ താഴ്ത്തിക്കെട്ടുകയായിരുന്നു. രാജ്യത്തിന് രാജാക്കുന്മാരെയോ മഹാരാജാക്കന്മാരെയോ അല്ല വേണ്ടത്”- മോദി പറഞ്ഞു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു ബി.ജെ.പി അധികാരത്തിലേറിയത്. കള്ളപ്പണം പിടിച്ചെടുത്ത് പൗരന്മാര്‍ 15 ലക്ഷം രൂപ നല്‍കുമെന്നും, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും ബി.ജെ.പി പറഞ്ഞിരുന്നു.