| Saturday, 12th October 2019, 1:25 pm

ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കൊപ്പം തന്നെ: എസ്.എന്‍.ഡി.പിക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കൊപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് ഒപ്പം തന്നെയാണെന്ന് തുഷാര്‍ വ്യക്തമാക്കിയത്. ബി.ഡി.ജെ.എസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിച്ചു. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും തുഷാര്‍ പറഞ്ഞു. സാമുദായിക സംഘടനയായ എസ്.എന്‍.ഡി.പി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ട് കച്ചവടം നടത്തിയ ബി.ജെ.പി പാലായില്‍ തോറ്റപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ബി.ഡി.ജെ.എസിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നെന്നായിരുന്നു തുഷാറിന്റെ വിമര്‍ശനം. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തില്‍ പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണില്‍ പോലും വിളിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്.എന്‍.ഡി.പിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം എസ്.എന്‍.ഡി.പിക്കോ ബി.ഡി.ജെ.എസിനോ അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more