| Wednesday, 25th September 2019, 6:58 pm

ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിച്ചില്ല; അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് മത്സരിച്ചേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി ബി.ഡി.ജെ.എസ് മത്സരിച്ചേക്കില്ല. ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് തീരുമാനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഘടകകക്ഷി സംവിധാനത്തില്‍ ലഭിക്കേണ്ട പരിഗണന തങ്ങള്‍ക്ക് വേണമെന്ന് തുഷാര്‍ പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന നേതൃയോഗത്തിന് ശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം.

എന്‍.ഡി.എയില്‍ നില്‍ക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും എന്നാല്‍ മതിയായ പരിഗണന ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തില്‍ നിരന്തരമായ ശത്രുക്കളും മിത്രങ്ങളുമില്ല. അഭിപ്രായം ഇരുമ്പുലക്കയല്ല. അക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മത്സരിക്കുന്നില്ല എന്ന തീരുമാനം സമ്മര്‍ദ്ദ തന്ത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

അരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം മനു സി.പുളിക്കലിനെ തീരുമാനിച്ചതിനു പിന്നാലെയാണ് ബി.ഡി.ജെ.എസ് മത്സരിക്കില്ലെന്ന തീരുമാനം പുറത്തുവന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കൂടിയാണ് മനു.സി പുളിക്കന്‍.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ ഒരേയൊരു സിറ്റിങ് സീറ്റാണ് അരൂര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ കൂടെ നിന്നതിന്റെ ആശ്വാസമുണ്ട് ഇവിടെ സി.പി.ഐ.എമ്മിന്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

WATCH THIS VIDEO

We use cookies to give you the best possible experience. Learn more