| Wednesday, 27th March 2019, 8:56 am

പാര്‍ട്ടിക്കുള്ളില്‍ രണ്ടുതരം നീതി: ബി.ഡി.ജെ.എസ് ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: ബി.ഡി.ജെ.എസ് ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ട്ടി വിടുന്നു. പാര്‍ട്ടിയില്‍ രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്നും ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതായും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ സമുദായങ്ങളെയും ഒരു വേദിയില്‍ അണിനിരത്തുകയെന്ന ലക്ഷ്യവുമായത്തിയ ബി.ഡി.ജെ.എസിന് പാര്‍ട്ടിക്കുള്ളില്‍ തുല്യനീതി ഉറപ്പാക്കാനാകുന്നില്ല. രണ്ടുതരം നീതിയാണ് പാര്‍ട്ടിക്കുള്ളില്‍ കാണുന്നത്. എല്ലാ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും തുല്യനീതിയെന്ന കാഴ്ചപ്പാടുമായാണ് പാര്‍ട്ടില്‍ ചേര്‍ന്നത്. മുന്നോക്ക സംവരണം, ശബരിമല വിഷയം എന്നിവയിലെ പാര്‍ട്ടിയുടെ നിലപാടുകളും സ്വീകാര്യമല്ലായിരുന്നു.”

ALSO READ: Fact Check തണ്ണിമത്തനില്‍ വിഷം കുത്തിവെക്കുന്നുണ്ടോ ? വാസ്തവം ഇതാണ്

സജീവ രാഷ്ട്രീയത്തില്‍നിന്നുമാറി യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മറ്റ് നേതാക്കന്‍മാരുമായെല്ലാം നല്ല സൗഹൃദത്തിലാണെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറയുന്നു.

2016ല്‍ ബി.ഡി.ജെ.എസ് രൂപീകരണം മുതല്‍ പാര്‍ട്ടിയില്‍ സജീവമായിരുന്ന അക്കീരമണ്‍ തിരുവല്ലയില്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more