| Sunday, 29th April 2018, 6:01 pm

എന്‍.ഡി.എയുമായുള്ള നിസ്സഹകരണം തുടരുമെന്ന് ബി.ഡി.ജെ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: എന്‍.ഡി.എ മുന്നണിയുമായുള്ള നിസ്സഹകരണം തുടരുമെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി

മുന്നണിയുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ടില്ല, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത് സംബന്ധിച്ച ഉന്നതതല തീരുമാനം ഒരാഴ്ചയ്ക്കകമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബി.ഡി.ജെ.എസ് എം.പി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനമാനങ്ങള്‍ അല്ല പ്രശ്‌നമെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.


Read more: സുധാകര്‍ റെഡ്ഡി സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും


പാര്‍ട്ടി പിളര്‍ത്താനുള്ള ശ്രമം വിലപ്പോകില്ല. എം.പി സ്ഥാനത്തിന്റെ പേരില്‍ തന്നെ അപമാനിച്ച ബി.ജെ.പി.നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായും തുഷാര്‍ പറഞ്ഞു.

അതേ സമയം ബി.ഡി.ജെ.എസിന്റെ തീരുമാനം മുന്നണിയെ ബാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more