|

സുഭാഷ് വാസു പുറത്ത്; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ബി.ഡി.ജെ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കല്‍ നടപടി.

പാര്‍ട്ടി പ്രാഥമിക അംഗത്വവത്തില്‍ നിന്നാണ് സുഭാഷ് വാസുവിനെ പുറത്താക്കിയിരിക്കുന്നത്.
വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌പൈസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ആവശ്യപ്പെടുമെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അറിയിച്ചു.

സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍കൊണ്ടുവന്നത് വലിയ തെറ്റാണെന്നും താനാണ് പാര്‍ട്ടി പ്രസിഡന്റ് ആണെന്ന വാദം തെറ്റാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ പുറത്താക്കല്‍ നിയമപരമല്ലെന്ന് സുഭാഷ് വാസു പ്രതികരിച്ചു.

സാമ്പത്തിക ക്രമക്കേടില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ ആലപ്പുഴയില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ