തിരുവന്തപുരം: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണ യോഗങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനം.
ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്ക ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നും കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി നല്‍കിയ സ്വീകരണങ്ങളില്‍ ബി.ഡി.ജെ.എസിനെ പങ്കെടുപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം.
എന്നാല്‍ എന്‍.ഡി.എ മുന്നണിയില്‍ നിന്ന് ബി.ഡി.ജെ.എസ് തല്‍ക്കാലം പുറത്തുപോകില്ല. എന്‍.ഡി.എ സംഖ്യകക്ഷി എന്ന നിലയില്‍ ഒരു പരിഗണനയും ബി.ഡി.ജെ.എസിന് ബി.ജെ.പി നല്‍കുന്നില്ലെന്ന് മുമ്പ് തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
മുമ്പ് നിരവധി തവണ മാറ്റി വെച്ച ജനരക്ഷാ യാത്ര ഒക്ടോബറില്‍ നടക്കാനിരിക്കെയാണ് ബി.ഡി.ജെ.എസിന്റെ നിര്‍ണായക തീരുമാനം. ചില സ്ഥലങ്ങളില്‍ കാല്‍ നടയായും മറ്റ് സ്ഥലങ്ങളില്‍ വാഹനത്തിലും ജാഥ നടത്താനുമാണ് ബി.ജെ.പിയുടെ തീരുമാനം.