രാഹുല്‍ പ്രധാനമന്ത്രിയാകണം; അനുകൂലിച്ച് 57 ശതമാനം പേരെന്ന് മാതൃഭൂമി ന്യൂസ്-നീല്‍സണ്‍ സര്‍വേ ഫലം
D' Election 2019
രാഹുല്‍ പ്രധാനമന്ത്രിയാകണം; അനുകൂലിച്ച് 57 ശതമാനം പേരെന്ന് മാതൃഭൂമി ന്യൂസ്-നീല്‍സണ്‍ സര്‍വേ ഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2019, 7:51 pm

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നവര്‍ 57 ശതമാനം പേരെന്നു മാതൃഭൂമി ന്യൂസ്-നീല്‍സണ്‍ സര്‍വേ ഫലം. ന്യൂനപക്ഷങ്ങള്‍ക്കു രാഹുല്‍ പ്രിയങ്കരനാകുമെന്നു പറയുന്ന സര്‍വേയില്‍, സ്ത്രീകള്‍ക്കും ഗ്രാമീണര്‍ക്കും രാഹുലിനോടു മമതയാണെന്നും കണ്ടെത്തി.

രാഹുലിന്റെ നേതൃഗുണം വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത് 31 ശതമാനം പേരാണ്. വളരെ മോശമെന്നു പറഞ്ഞത് 23 ശതമാനം പേരാണ്.

കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ അനുയോജ്യനെന്നു പറയുന്നത് 31 ശതമാനം പേരാണ്. വളരെ മോശമെന്നു പറയുന്നത് 23 ശതമാനം പേരാണ്.

നേരത്തേ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി സര്‍വേ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തില്‍ 32 ശതമാനം പേരും വളരെ നല്ലതെന്ന അഭിപ്രായമാണ് പറഞ്ഞതെന്നും കണ്ടെത്തിയിരുന്നു.
എല്ലാ മതവിഭാഗങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നാണ് സര്‍വേ ഫലം കണ്ടെത്തിയത്.

അതേസമയം എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 57 ശതമാനം പേരാണ്.

ന്യൂനപക്ഷങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തോടു കടുത്ത അതൃപ്തിയെന്നും സര്‍വേയില്‍ കണ്ടെത്തി. സ്ത്രീകളും കേന്ദ്ര സര്‍ക്കാരിനെതിരാണെന്ന് സര്‍വേയില്‍ പറയുന്നു.