| Friday, 5th June 2020, 9:25 am

ബാര്‍കൗണ്‍സില്‍ ചെയര്‍മാനെതിരെ ലേഖനം; ലൈവ് ലോയ്‌ക്കെതിരെ പ്രമേയം പാസാക്കി ബി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലീഗല്‍ ന്യൂസ് വെബ്‌സൈറ്റായ ലൈവ് ലോയ്‌ക്കെതിരെ പ്രമേയം പാസാക്കി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്രയെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനാണ് ബി.സി.ഐയുടെ നടപടി.

വസ്തുതാപരമായ വിമര്‍ശനങ്ങള്‍ക്കും പരിഷ്‌ക്കാരങ്ങള്‍ക്കും തടയുന്ന സമീപനമാണ് ബിസി.ഐ ചെയര്‍മാന്‍ സ്വീകരിക്കുന്നതെന്ന തുടങ്ങുന്ന ലേഖനം ബാര്‍ കൗണ്‍സില്‍ ചെയര്‍മാനെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ചെയര്‍മാന്റെ നടപടികളെ ചോദ്യംചെയ്തതും വിമര്‍ശനത്തിന് വിധേയമാക്കിയതുമാണ് ബാര്‍കൗണ്‍സിലിനെ പ്രകോപിച്ചത്.ഇതിന് പിന്നാലെയാണ് ലേഖനം പ്രസിദ്ധീകരിച്ച ലൈവ് ലോയ്‌ക്കെതിരെ നടപടിയുമായി ബി.സി.ഐ രംഗത്തെത്തിയത്.

ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ ബി.സി.ഐ ചെയര്‍മാനായ മനന്‍കുമാര്‍ മിശ്രയ്‌ക്കെതിരെ മാത്രമല്ല ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെക്കെതിരെക്കൂടിയുള്ള ലജ്ജാകരമായ ആക്രമണമായാണ് സംഭവത്തെ കാണുന്നതെന്ന് ബി.സി.ഐ യുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അപവാദം പരത്തി മനന്‍ കുമാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള പ്രചരണം മാത്രമാണ് ലേഖനമെന്നാണ് ബി.സി.ഐയുടെ വാദം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂണ്‍ ഒന്നിന് വികാസ് ഭഡൗരിയ ലൈവ് ലോയില്‍ എഴുതിയ ‘Manan Kumar Mishra’s Personal & Political Battle Using BCI Chairman’s Office’ എന്ന ലേഖനമാണ് വിവാദത്തിന് ഇടയായത്.

വികാസിനെതിരെയും ലൈവ് ലോയ്‌ക്കെതിരെയും തെറ്റായകാര്യം റിപ്പോര്‍ട്ട് ചെയ്തതിന്
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും പ്രസ് റിലീസില്‍ പറയുന്നു. ആദര്‍ശപൂര്‍ണവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനത്തിന് മുറിവേല്‍പ്പിക്കുന്ന ‘യെല്ലോ ജേര്‍ണലിസ’ത്തില്‍ കുറഞ്ഞതല്ല ലേഖനമെന്നും പറയുന്നു.

പ്രമേയം സംബന്ധിച്ച് ബി.സി.ഐയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ നോട്ടീസ് ലൈവ് ലോയ്ക്ക് ലഭിച്ചിട്ടില്ല.

ബി.സി.ഐയുടെ നടപടിയെ കുറിച്ച് കൃത്യമായി പഠിച്ചശേഷം മത്രമേ വിഷയത്തില്‍ പ്രതികരണം നടത്തുന്നുള്ളുവെന്ന് ലൈവ് ലോ വൃത്തങ്ങള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more