| Wednesday, 30th August 2017, 9:19 pm

കാര്യവട്ടം സ്‌റ്റേഡിയം മികച്ചതെന്ന് ബി.സി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് ബി.സി.സി.ഐ. ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 മത്സരത്തിന് മുന്നോടിയായി പരിശോധനയ്ക്കെത്തിയ സംഘമാണ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ തൃപ്തിയുണ്ടെന്ന് അറിയിച്ചത്.

മുന്‍ ഇന്ത്യന്‍ താരവും മാച്ച് റഫറിയുമായ ജവഗല്‍ ശ്രീനാഥ്, ബിസിസിഐ അഴിമതി വിരുദ്ധസമിതി തലവന്‍ എന്‍എസ് വിര്‍ക്ക്, ബിസിസിഐ ജനറല്‍ മാനേജര്‍ എംവി ശ്രീധര്‍, ദക്ഷിണമേഖല ക്യുറേറ്റര്‍ പിആര്‍ വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയത്.


Also Read: ‘ഇന്ത്യന്‍ ആരാധകരെപോലെ പെരുമാറരുത്, നമ്മുടേത് മഹത്തായ സംസ്‌കാരവും ചരിത്രവുമാണ്’; പെല്ലേക്കല്ലെ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ ലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ


സ്റ്റേഡിയം മികച്ചതാണെന്ന് ജവഗല്‍ ശ്രീനാഥ് പറഞ്ഞു. സ്റ്റേഡിയം മികച്ചതാണ്. ഐ.സി.സിയ്ക്ക് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ ഏഴിനാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 മത്സരം. ആദ്യമായാണ് കാര്യവട്ടത്ത് അന്താരാഷ്ട്ര മത്സരം നടക്കാന്‍ പോവുന്നത്.

We use cookies to give you the best possible experience. Learn more