ന്യൂദല്‍ഹി: ഹെഡ് കോച്ച് ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്ക് ബി.സി.സി.ഐ പുതിയ ആളുകളെ ക്ഷണിയ്ക്കും. ലോകകപ്പിന് ശേഷം രവിശാസ്ത്രിയ്ക്കും സഞ്ജയ് ബംഗാറിനും ഭാരത് അരുണിനും ആര്‍. ശ്രീധറിനും ബി.സി.സി.ഐ 45 ദിവസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കിയിരുന്നു. വെസ്റ്റിന്‍ഡീസുമായുള്ള പരമ്പര കഴിയുന്നത് വരെയാണിത്.
രവിശാസ്ത്രിയ്ക്കും മറ്റു സപ്പോര്‍ട്ട് സ്റ്റാഫിനും വീണ്ടും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പക്ഷെ ഫിസിയോയായിരുന്ന പാട്രിക് ഫര്‍ഹാര്‍ട്ടും ട്രെയിനറായിരുന്ന ശങ്കര്‍ ബസുവും ടീമില്‍ നിന്നും പോയതിനാല്‍ പുതിയ ആളുകളെ തന്നെ നിയമിക്കേണ്ടി വരും.
വിന്‍ഡീസ് പര്യടനത്തിന് ശേഷം സെപ്റ്റംബര്‍ 15ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യയുടെ ഹോം സീസണ്‍ ആരംഭിയ്ക്കും.
2017ല്‍ അനില്‍ കുംബ്ലെയുടെ പുറത്താകലിന് ശേഷമാണ് രവിശാസ്ത്രി ഇന്ത്യന്‍ പരിശീലകനായത്. ഓസ്‌ട്രേലിയക്കെതിരായി ടെസ്റ്റ് പരമ്പര നേടിയതൊഴിച്ചാല്‍ രവിശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ പ്രധാന ടൂര്‍ണമെന്റുകളൊന്നും നേടിയിട്ടില്ല.