| Sunday, 16th June 2024, 12:23 pm

ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചിനെ ജൂണ്‍ അവസാനം പ്രഖ്യാപിക്കും; ഫൈനലിസ്റ്റായി മുന്‍ ഇന്ത്യന്‍ താരത്തെ തെരഞ്ഞെടുത്തു!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ പതിന്‍ മടങ്ങ് ആവേശത്തോടെ നടക്കുകയാണ്. ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം. കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റാണ് ഇന്ത്യയ്ക്ക ഉള്ളത്.

നിലവില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. എന്നാല്‍ ജൂണ്‍ അവസാനത്തോടെ മുന്‍ താരം ബി.സി.സിയുമായുള്ള കരാര്‍ അവസാനിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ ജൂലൈ മുതല്‍ 2027 ഡിസംബര്‍ വരെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പല മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും ഗൗതം ഗംഭീറിനെ പിന്തുണച്ചിരുന്നു.

ഇപ്പോള്‍ ഗംഭീറിനെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐയുടെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിഷേക് തൃപാഠിയോട് പറഞ്ഞു.

‘ഗൗതം ഗംഭീറിന്റെ പേര് അന്തിമമായി, ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടാകും. പുതിയ സപ്പോര്‍ട്ട് സ്റ്റാഫിനെയും അദ്ദേഹം വിളിക്കും. നിലവിലുള്ള അംഗങ്ങള്‍ക്ക് പകരം അദ്ദേഹം തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വരും,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ അഭിഷേക് ത്രിപാഠിയോട് പറഞ്ഞു.

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഗംഭീര്‍ സമ്മതിച്ചതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ ഒരു സീസണിന് ശേഷം അവസാനിക്കും. ഐ.പി.എല്‍ 2024ല്‍ ഫ്രോഞ്ചൈസിയുടെ ഉപദേശകനായി അദ്ദേഹം ഒപ്പുവച്ചിരുന്നു. അദ്ദേഹം ടീമിന് മൂന്നാം കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തൂറും പരസ് മാംബ്രെ ബൗളിങ് കോട്ടും ടി. ദിലീപ് ഫീല്‍ഡിങ് കോച്ചുമാണ്. നിലവിലെ കോച്ചായ രാഹുല്‍ ദ്രാവിഡ് 2024ലെ ഐ.സി.സി ടി-20 ലോകകപ്പിന് ശേഷം പരിശീലക സ്ഥാനം ഒഴിയും.

Content Highlight: BCCI to announce Gautam Gambhir as head coach in last week of June

 
We use cookies to give you the best possible experience. Learn more