| Sunday, 31st July 2022, 8:57 pm

ഇനി കളി മാറും; മറ്റ് ലീഗുകളിലേക്ക് ചേക്കേറാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ വളര്‍ച്ച ഇന്ത്യക്ക് പുറത്തും വളരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഐ.പി.എല്ലിന് പുറമെ മറ്റ് ലീഗുകളായ കരീബിയന്‍ പ്രീമിയര്‍ ലീഗിലും ദക്ഷിണാഫ്രിക്കന്‍ ലീഗിലും യു.എ.ഇ ലീഗിലും ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.

ബി.ബി.എല്ലിലും ഹണ്ട്രട് ലീഗിലും ഐ.പി.എല്‍ ടീമുടമകള്‍ ടീം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഐ.പി.എല്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റുള്ള ലീഗുകളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് നിയമുമുണ്ട്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സി.ഇ.ഒ വെങ്കി മൈസൂരിന്റെ വാക്കുകള്‍ പ്രകാരം ഉടനെ അതിന് ബി.സി.സി.ഐ അപ്രൂവല്‍ നല്‍കും.

ടി-20 ഫോര്‍മാറ്റിലുള്ള മറ്റ് അംഗീകൃത ഇവന്റുകളില്‍ രാജ്യത്തെ മുന്‍നിര താരങ്ങളെ അനുവദിക്കുന്നതിനെക്കുറിച്ച് ബി.സി.സി.ഐ ആലോചിക്കുന്നുണ്ടെന്ന് വെങ്കി പറഞ്ഞു. ഇത് ഭാവിയില്‍ എന്നെങ്കില്‍ സംഭവിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഇത് ഭാവിയില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സംഭവിക്കും. ഞങ്ങള്‍ ബി.സി.സി.ഐയുമായി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍, അതിന്റെ സാധ്യതയെക്കുറിച്ച് അവര്‍ ഞങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഇക്കാര്യത്തില്‍ തുറന്ന മനസോടെയുള്ള സമീപനമാണ് ബി.സി.സിഐയുടേതെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും മികച്ചത് എന്താണെന്ന് അവര്‍ കണ്ടെത്തേണ്ടതുണ്ട്,”വെങ്കി പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ടീമില്‍ പലരും ഇക്കാര്യത്തില്‍ ബി.സി.സി.ഐയുമായി സംസാരിച്ചിരുന്നു. ഐ.പി.എല്‍ അവസരം ലഭിക്കാത്ത ഒരുപാട് താരങ്ങള്‍ക്ക് വിദേശ ലീഗുകകളില്‍ കളിക്കാന്‍ താല്‍പര്യമുണ്ട് എന്നാല്‍ ബി.സി.സി.ഐയുടെ ഈ തീരുമാനം അവരെ പിന്നോട്ടടിക്കുന്നു.

മറ്റുള്ള രാജ്യങ്ങളില്‍ ലീഗ് കളിക്കുന്നത് ടീമിന് ഗുണം മാത്രമേ ചെയ്യുകയുളളു. വിദേശ ബൗളര്‍മാരെ കുറിച്ചും അവിടുത്തെ കാലാവസ്ഥയെ കുറിച്ചും മത്സരിക്കാനിറങ്ങുന്ന താരങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

Content Highlights: Bcci to allow players to participate in Foreign Leagues

We use cookies to give you the best possible experience. Learn more