|

ബി.സി.സി.ഐയെ ഇനി മുതല്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം: നിയമകമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ കീഴിലാക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര ലോ കമ്മീഷനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

നിലവിലെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഉന്നതതാധികാരസ്ഥാപനമായ ബി.സി.സി.ഐയെ ഉള്‍പ്പെടുത്തണം. കുടാതെ ബി.സി.സി.ഐയ്ക്ക് കീഴിലുള്ള മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളേയും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.


ALSO READ: പുറത്താക്കിയതിനു പിന്നാലെ ഉപദേശകയിനത്തില്‍ ലഭിച്ച 2 രൂപ 50 പൈസ കേന്ദ്രസര്‍ക്കാരിനു തിരിച്ചു നല്‍കി രാഘവ് ഛന്ദ


നിയമ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ ഉന്നയിച്ചത്.

അതേസമയം 2016 ല്‍ സുപ്രീം കോടതി കമ്മീഷനോട് ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് ചോദിച്ചിരുന്നു.

നിലവില്‍ ക്രിക്കറ്റ് ബോര്‍ഡ് രാജ്യത്തിന്റെ തന്നെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുമുണ്ട്. നിയമത്തിന്റെ പരിധിയിലാകുന്നതോടെ ബി.സി.സി.ഐയുടെ സ്വയംഭരണത്തിലെ ക്രമക്കേടുകള്‍ ഇല്ലാതാകുമെന്നാണ് നിയമ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്.

Latest Stories

Video Stories