| Tuesday, 13th August 2019, 11:25 am

ഇന്ത്യന്‍ കോച്ചാകാന്‍ ആര്?; രവി ശാസ്ത്രിയടക്കം ആറ് പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കുള്ള അപേക്ഷകരില്‍ ആറ് പേരെ ബി.സി.സി.ഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. നിലവില്‍ പരിശീലകന്‍ രവി ശാസ്ത്രി, ന്യൂസിലാന്റ് കോച്ച് മൈക്ക് ഹസന്‍, മുന്‍ ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും ശ്രീലങ്കയുടെ കോച്ചുമായ ടോം മൂഡി, അഫ്ഗാനിസ്ഥാന്‍ കോച്ചും വെസ്റ്റ് ഇന്‍ഡീസ് ഔള്‍റൗണ്ടറുമായ ഫില്‍ സിമ്മന്‍സ്, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് റോബിന്‍ സിംഗ് എന്നിവരാണ് അപേക്ഷകരില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

കപില്‍ ദേവ് അധ്യക്ഷനായ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഇവരില്‍ നിന്ന് ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുക. ഈ ആഴ്ച അവസാനമോ അടുത്തയാ്ച ആദ്യമോ തീരുമാനം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.

കപിലിനെ കൂടാതെ അനുഷ്മാന്‍ ഗെയ്ക് വാദ്, ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും സി.എ.സിയിലുണ്ട്. നിലവില്‍ രവി ശാസ്ത്രിയ്ക്കാണ് പട്ടികയില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് ശാസ്ത്രി തന്നെ പരിശീലകസ്ഥാനത്ത് തുടരണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more