ക്രിക്കറ്റിൽ ടോസില്ലാതെ മത്സരങ്ങൾ നടത്താനൊരുങ്ങി ബി.സി.സി.ഐ; ഇനി വരാൻ പോവുന്നത് വമ്പൻ മാറ്റങ്ങൾ
Cricket
ക്രിക്കറ്റിൽ ടോസില്ലാതെ മത്സരങ്ങൾ നടത്താനൊരുങ്ങി ബി.സി.സി.ഐ; ഇനി വരാൻ പോവുന്നത് വമ്പൻ മാറ്റങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th May 2024, 11:37 am

ഇന്ത്യയിലെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. വരും സീസണിലെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടര്‍ പുനക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം ക്രിക്കറ്റ് ബോര്‍ഡ് അപെക്‌സിന് അയച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര ക്രിക്കറ്റില്‍ വരുന്ന പ്രധാന മാറ്റം എന്നത് നിലവില്‍ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളുടെ ഇടവേള നാല് ദിവസം ആക്കി മാറ്റുക എന്നുള്ളതാണ്. സീസണ്‍ മുഴുവന്‍ താരങ്ങള്‍ക്ക് അവരുടെ പ്രകടനങ്ങള്‍ നിലനിര്‍ത്താനായി കൂടുതല്‍ സമയം നല്‍കാനാണ് ഇതിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്.

‘കളിക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ മതിയായ സമയം അനുവദിക്കുന്നതിനും സീസണിലൂടെ നീളം മികച്ച പ്രകടനങ്ങള്‍ നിലനിര്‍ത്താനും മത്സരങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ഇടവേള ഉണ്ടാവുന്നത് നല്ലതായിരിക്കും,’ അപ്പെക്‌സ് കൗണ്‍സിലിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇതിനോടൊപ്പം തന്നെ അണ്ടര്‍ 23 സി.കെ നായിഡു ട്രോഫിയില്‍ വമ്പന്‍ മാറ്റമാണ് ബി.സി.സി.ഐ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. സി കെ നായിഡു ട്രോഫിയിലെ മത്സരങ്ങളില്‍ ടോസ് ഒഴിവാക്കണമെന്നാണ് ബി.സി.സി.ഐ നിര്‍ദ്ദേശിച്ചത്.

ടീമിന്റെ ഹോം ഗ്രൗണ്ടിലേക്ക് കളിക്കാന്‍ എത്തുന്ന സന്ദര്‍ശക ടീമിന് ടോസ് ഇല്ലാതെ ബാറ്റ് ചെയ്യാനോ ബോള്‍ ചെയ്യാനോ തെരഞ്ഞെടുക്കാം. ടീമുകള്‍ നേടിയ റണ്ണുകളുടെയും വിക്കറ്റുകളുടെയും അടിസ്ഥാനത്തില്‍ പോയിന്റുകള്‍ നല്‍കാനും ഇതില്‍ നിര്‍ദ്ദേശം പറയുന്നുണ്ട്.

ഇത് ടൂര്‍ണമെന്റിലെ എല്ലാ ടീമുകളെയും സമ്പൂര്‍ണ്ണ വിജയത്തിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിക്കും. ഈ സമ്പ്രദായം വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ രഞ്ജി ട്രോഫിയിലേക്കും ഇത് ഉള്‍പ്പെടുത്തിയേക്കും.

ശീതകാല മാസങ്ങളില്‍ തണുപ്പും മൂടല്‍മഞ്ഞും ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ വേദികള്‍ മാറ്റാനും

Content Highlight: BCCI set to bring big changes in domestic cricket in India