| Thursday, 1st November 2018, 1:18 pm

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ 'ബീഫ് നിരോധനം'; താരങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ ബീഫ് വേണ്ടെന്ന് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമംഗങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കണമെന്ന് ബി.സി.സി.ഐ. ഓസീസ് പര്യടനം തുടങ്ങുന്നതിന് മുമ്പായി ബി.സി.സി.ഐ ഒഫീഷ്യലുകളുടെ സന്ദര്‍ശനത്തിലാണ് ഇത്തരം നിര്‍ദ്ദേശം ബി.സി.സി.ഐ മുന്നോട്ടുവെച്ചതെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോം മത്സരങ്ങള്‍ക്ക് തുല്യമായി എവേ മാത്സരങ്ങളിലും ടീമിന്റെ ഭക്ഷണചിട്ടകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണ് ബി.സി.സി.ഐയുടെ നിര്‍ദ്ദേശം.

ALSO READ: കാര്യവട്ടത്ത് ഇന്ത്യയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

“നേരത്തെ താരങ്ങള്‍ക്ക് കര്‍ശനമായ ഭക്ഷണനിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. പരമ്പരയ്ക്കിടയില്‍ അച്ചടക്കം പാലിക്കുകയെന്നത് അവരുടെയും ഉത്തരവാദിത്വമാണ്”- ബി.സി.സി.ഐയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയുള്ള ഭക്ഷണങ്ങളുടെ മെനു നേരത്തെ ബി.സി.സി.ഐ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ബീഫ് വിഭവങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ ഓസീസിലെത്തിയ ഒഫിഷ്യല്‍സ് കൂടുതല്‍ സസ്യാഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more