രാഹുല്‍ ദ്രാവിഡ് യുഗത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ പര്യവസാനമായിരിക്കുകയാണ്. ഇന്ത്യയുടെ ഒരു പതിറ്റാണ്ടിലധികം നീണ്ട കിരീടവരള്‍ച്ചക്ക് അന്ത്യമിട്ടാണ് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
രാഹുലിന് പകരക്കാരനായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീറിനെയാണ് ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ഗംഭീറിന്റെ കാലയളവില്‍ 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയടക്കം നാല് ഐ.സി.സി കിരീടങ്ങള്‍ അദ്ദേഹത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
ദ്രാവിഡിനൊപ്പം തന്നെ ബാറ്റിങ് കോച്ചായ വിക്രം റാത്തോറും ബൗളിങ് കോച്ച് പരാസ് മാംബ്രെയും ഫീല്‍ഡിങ് കോച്ചായ ടി. ദിലീപും സ്ഥാനങ്ങളില്‍ നിന്നും പടിയിറങ്ങി.
ടി. ദിലീപിന്റെ കാലാവധി അവസാനിച്ചെങ്കിലും അദ്ദേഹത്തെ ബി.സി.സി.ഐ തുടരാന്‍ അനുവദിച്ചേക്കും. സാധാരണയായി സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തെരഞ്ഞെടുക്കാന്‍ ബി.സി.സി.ഐ പ്രധാന പരിശീലകരെ അനുവദിക്കാറുണ്ട്.
ഇപ്പോള്‍ സപ്പോര്‍ട്ട് സ്റ്റാഫുകളെ തെരഞ്ഞെടുക്കാനുള്ള ഗംഭീറിന്റെ തീരുമാനത്തോട് അപെക്‌സ് ബോര്‍ഡ് മുഖം തിരിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ ബൗളിങ് കോച്ചായി വിനയ് കുമാറിനെ എത്തിക്കാനുള്ള ഗംഭീറിന്റെ ശ്രമങ്ങളോട് അനുകൂല നിലപാടല്ല ബി.സി.സി.ഐക്കുള്ളത്.
ഇതിന് പുറമെ ഫീല്‍ഡിങ് കോച്ചായി ഇതിഹാസ താരം ജോണ്ടി റോഡ്‌സിനെ എത്തിക്കാനുള്ള ഗംഭീറിന്റെ തീരുമാനവും ബി.സി.സി.ഐ അംഗീകരിക്കുന്നില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സപ്പോര്‍ട്ടിങ് സ്റ്റാഫുകളായി ഇന്ത്യന്‍ പരിശീലകര്‍ മതിയെന്ന നിലപാടാണ് ബി.സി.സി.ഐക്കുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ബാറ്റിങ് കോച്ച്, ഫീല്‍ഡിങ് കോച്ച്, ബൗളിങ് കോച്ച് എന്നീ സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ പരിശീലകരെ തന്നെയാണ് അപെക്‌സ് ബോര്‍ഡ് നിയമിച്ചിട്ടുള്ളത്.
ഈ പ്രവണത അവസാനിപ്പിക്കാന്‍ ഇന്ത്യ താത്പര്യപ്പെടുന്നില്ല എന്നതിനാല്‍ ജോണ്ടി റോഡ്‌സിന് പകരം ടി. ദിലീപ് തന്നെ ഫീല്‍ഡിങ് കോച്ചായി തുടര്‍ന്നേക്കും.
Also Read: ഈ 41 കാരന്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ്; ബോള്‍ എറിയാതെ നേടിയത് ഇതിഹാസനേട്ടം!
Also Read: വിന്‍ഡീസിനെതിരെ കൊടുങ്കാറ്റായി ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ പിറന്നത് അഞ്ച് അര്‍ധ സെഞ്ച്വറി!
Also Read: ഈ ടൂര്‍ണമെന്റ് എന്നെ ബുദ്ധിമുട്ടിച്ചു, ഫൈനലില്‍ എത്തിയതില്‍ സന്തോഷം; നിര്‍ണായക പ്രസ്താവനയുമായി മെസി
Content highlight: BCCI rejects Gautam Gambhir’s demand to appoint Jonty Rhodes as fielding coach