നിയമപരമായും പ്രായോഗികമായും ബുദ്ധിമുട്ടുള്ളതിനാലാണ് ലോധാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാവാത്തതെന്ന് മുതിര്‍ന്ന ബി.സി.സി.ഐ ബോര്‍ഡ് അംഗം വ്യക്തമാക്കി.
മുംബൈ: ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് ബി.സി.സി.ഐ.
നിയമപരമായും പ്രായോഗികമായും ബുദ്ധിമുട്ടുള്ളതിനാലാണ് ലോധാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാവാത്തതെന്ന് മുതിര്‍ന്ന ബി.സി.സി.ഐ ബോര്‍ഡ് അംഗം വ്യക്തമാക്കി.
ഇന്ന് ചേര്‍ന്ന് ബോര്‍ഡ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് തങ്ങളുടെ മുന്‍ നിലപാട് തിരുത്തില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയത്.
ബി.സി.സി.ഐക്കെതിരായ ലോധ കമ്മിറ്റിയുടെ കേസില്‍ വിധി പറയുന്നത് സുപ്രീം കോടതി ഈ മാസം 17ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് തന്നെ തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കുമെന്നും ബി.സി.സി.ഐ കൂട്ടിച്ചേര്‍ത്തു. ലോധാ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഉറപ്പ് നല്‍കണമെന്ന് സുപ്രീം കോടതി ബി.സി.സി.ഐക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
ബി.സി.സി.ഐ ഭരണ സമിതിയെ പിരിച്ച് വിടണമെന്നതാണ് ലോധ കമ്മറ്റിയുടെ ആവശ്യം. ലോധ കമ്മറ്റി മുന്നോട്ട് വെച്ച ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ബി.സി.സി.ഐക്കെതിരെ ഉത്തരവിറക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.
എന്നാല്‍ ഉറപ്പ് നല്‍കാനാകില്ലെന്ന് ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.