| Tuesday, 16th July 2024, 7:19 pm

ആ മൂന്ന് പേര്‍ ഒഴികെ മറ്റുള്ളവര്‍ നിര്‍ബന്ധമായും കളിക്കണം; ആഭ്യന്തര മത്സരത്തില്‍ മൂന്ന് താരങ്ങള്‍ക്ക് പ്രത്യേക പരിഗണനയുമായി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

2024-25 ദുലീപ് ട്രോഫി സെപ്റ്റംബര്‍ 22 മുതലാണ് ആരംഭിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ നടക്കുന്ന ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാന്‍ എല്ലാ താരങ്ങളോടും ബി.സി.സി.ഐ പ്രസിഡന്റ് ജയ് ഷാ പറഞ്ഞിരുന്നു. മുമ്പ് രഞ്ജി ട്രോഫിയില്‍ കളിക്കാത്തതിന് ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍ക്കും ഇഷാന്‍ കിഷനും എതിരെ ബി.സി.സി.ഐ കര്‍ശന നടപടി എടുത്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബി.സി.സി.ഐ ദുലീപ് ട്രോഫിയില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രിത് ബുംറ എന്നി പ്രമുഖ താരങ്ങളെ ഒഴിവാക്കാം എന്ന രീതിയില്‍ സംസാരിച്ചിരിക്കുകയാണ്. മാത്രമല്ല മറ്റ് കളിക്കാരോട് സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നോ അതില്‍ കൂടുതലോ മത്സരങ്ങളില്‍ പങ്കെടുക്കണമെന്നും ബി.സി.സി.ഐ പറഞ്ഞിട്ടുണ്ടായിരുന്നു.

‘സോണല്‍ കമ്മിറ്റികള്‍ ഒന്നും ഉള്‍പ്പെടാതെയാണ് ഈ വര്‍ഷം ദേശീയ സെലക്ഷന്‍ കമ്മിറ്റി ദുലീപ് ട്രോഫിയില്‍ നിന്ന് താരങ്ങളെ തെരഞ്ഞെടുക്കുന്നത്. ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ മത്സരിക്കുന്ന എല്ലാ കളിക്കാരെയും പരിഗണിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രിത് ബുംറ എന്നിവരുടെ പങ്കാളിത്തം ഓപ്ഷണല്‍ ആയിരിക്കും,’ബി.സി.സി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

Content Highlight: BCCI Officers Talking About Duleep Trophy

Latest Stories

We use cookies to give you the best possible experience. Learn more