ശ്രീശാന്തിനെതിരെയുള്ള വിലക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് ബി.സി.സി.ഐ
Daily News
ശ്രീശാന്തിനെതിരെയുള്ള വിലക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് ബി.സി.സി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th July 2015, 8:41 pm

bcci-01മുംബൈ: ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ കോടതി കുറ്റ വിമുക്തരാക്കിയ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള വിലക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് ബി.സി.സി.ഐ. കേസിന്റെയോ ക്രമിനല്‍ നടപടികളുടെയോ ഭാഗമായല്ല വിലക്കേര്‍പ്പെടുത്തിയതെന്നും അഴിമതി വിരുദ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് വിലക്കെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

പത്രക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ അഴിമതി വരുദ്ധ സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ബി.സി.സി.ഐ പറഞ്ഞു.

ഇന്ന് വൈകുന്നേരമായിരുന്നു ശ്രീശാന്തടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കി എല്ലാവരെയും കുറ്റവിമുക്തരായി പ്രഖ്യാപിച്ചിരുന്നത്. പാട്യാല ഹൗസ് കോടതിയുടേതായിരുന്നു നടപടി. നിരവധിത്തവണ മാറ്റിവെച്ച കേസിലായിരുന്നു ഇന്ന് നിര്‍ണായക വിധി ഉണ്ടായത്.

തനിക്കെതിരെയുള്ള വിലക്ക് ബി.സി.സി.ഐ പിന്‍വലിക്കുമെന്നും ടീമില്‍ കളിക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നായിരുന്നു ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നത്. ശ്രീശാന്തിനെതിരെയുള്ള വിലക്ക് പിന്‍വലിക്കാന്‍ കത്ത് നല്‍കുമെന്ന് കേരളാ ക്രക്കറ്റ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. അജിത് ചാന്ദിലയും നേരത്തെ ഇതേ അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്.