| Tuesday, 14th May 2024, 9:00 am

ടി-20 ലോകകപ്പില്‍ ദ്രാവിഡ് ഉണ്ടാകുമോ ഇന്ത്യക്ക് വേണ്ടി? വമ്പന്‍ കരാറുമായി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ടി-20 ലോകകപ്പാണ്.

ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള വമ്പന്‍ തയ്യാറെടുപ്പുകളില്‍ ആണ് താരങ്ങളും ടീമുകളും. എല്ലാ ടീമുകളുടെയും അവസാന 15 അംഗ സ്‌ക്വാഡ് ഇതിനോടകം പുറത്തുവിട്ടു കഴിഞ്ഞു.

ജൂണ്‍ രണ്ടിന് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയുമാണ് ഏറ്റുമുട്ടുന്നത്. അന്നുതന്നെ വെസ്റ്റ് ഇന്‍ഡീസ് പാപുവ ന്യൂ ഗിനിയെ നേരിടും.

എന്നാല്‍ ഇതിനെല്ലാം പുറമേ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് ചൊല്ലി വമ്പന്‍ വെളിപ്പെടുത്തലാണ് ബി.സി.സി.ഐ നടത്തിയിരിക്കുന്നത്. ടി ട്വന്റി ലോകകപ്പിലേക്കുള്ള ഹെഡ് കോച്ചിനെ തെരഞ്ഞെടുക്കാന്‍ ഒരു ഓപ്പണ്‍ ഇന്‍വിറ്റേഷന്‍ ആണ് ബി.സി.സിഐ കൊണ്ടുവന്നത്. 2024 ജൂലൈ ഒന്നു മുതല്‍ 2027 ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന വമ്പന്‍ കരാറിലേക്കാണ് ബി.സി.സി.ഐ ചുവടുവെക്കുന്നത്.

ഹെഡ് കോച്ച് സ്ഥാനത്തേക്കുള്ള ആപ്ലിക്കേഷന്‍ അയക്കേണ്ട അവസാന ഡേറ്റ് മെയ് 27 ആറ് മണിക്കുള്ളിലാണ്.

2023 ഏകദിന ലോകകപ്പിലെ ഹെഡ് കോച്ച് ആയിരുന്നു രാഹുല്‍ ദ്രാവിഡിനെ ബോര്‍ഡ് സമീപിച്ചെങ്കിലും ദ്രാവിഡ് മറുപടിയൊന്നും നല്‍കിയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തതയില്ല.

2023ലെ ലോകകപ്പില്‍ അപരാജിതമായ കുതിപ്പായിരുന്നു ദ്രാവിഡ് കീഴില്‍ ഇന്ത്യ നടത്തിയത്. നിര്‍ണായകമായ ഫൈനല്‍ മത്സരം വരെ വിജയ് കുതിപ്പ് തുടര്‍ന്ന് ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍വിയഴങ്ങുകയായിരുന്നു.

എന്നാല്‍ മികച്ച ഹെഡ് കോച്ച് ആയ ദ്രാവിഡിനെ നേരിട്ട് ബിസി ആയി ടി-ട്വന്റി ലോകകപ്പ് ഹെഡ് കോച്ച് ആയി നിയമിച്ചിട്ടില്ല. മുന്‍ താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് ബി.സി.സി.ഐയുടെ പുതിയ നീക്കം.

Content Highlight: BCCI New Move For T-20 World Cup Head Coach

We use cookies to give you the best possible experience. Learn more