മുംബൈ: മുഹമ്മദ് ഷമിയ്‌ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പരോക്ഷമായ പ്രതികരണവുമായി ബി.സി.സി.ഐ.
ഷമിയുടേയും കോഹ്‌ലിയുടേയും ചിത്രം ട്വീറ്റ് ചെയ്ത് വംശീയ-വിദ്വേഷ ആക്രമണങ്ങളെക്കുറിച്ച് ഒരുവാക്ക് പോലും പറയാതെയാണ് ബി.സി.സി.ഐയുടെ പ്രതികരണം.
ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.
ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.
ഷമിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും ഇര്‍ഫന്‍ പത്താനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ ബി.സി.സി.ഐയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പ്രതികരിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ടി-20 ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാനോട് 10 വിക്കറ്റിനാണ് പരാജയപ്പെട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BCCI Muhammed Shami cyber attack India vs Pakistan