| Tuesday, 13th August 2024, 10:30 pm

വേദികളേ മാറുന്നുള്ളൂ, പോരാട്ടച്ചൂടിന് ഒരു കുറവും വന്നിട്ടില്ല; പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഹോം സീസണിലെ പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ. നേരത്തെ പ്രഖ്യാപിച്ച വേദികളില്‍ വരുത്തിയ മാറ്റങ്ങളാണ് പുതിയ ഷെഡ്യൂളിലുള്ളത്.

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യുടെ വേദി മാറ്റി. ധര്‍മശാലയില്‍ (ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം) നടത്താന്‍ തീരുമാനിച്ച മത്സരം ഗ്വാളിയോറിലേക്കാണ് മാറ്റിയിരിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് വേദി മാറ്റിയിരിക്കുന്നത്.

ഇതിന് പുറമെ 2025ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്കും മാറ്റിയിട്ടുണ്ട്. രണ്ടാം മത്സരം കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്കും. കൊല്‍ക്കത്ത പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വേദികളിലെ മാറ്റം.

പുതുക്കിയ ഷെഡ്യൂള്‍

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം 2024

ടെസ്റ്റ് പരമ്പര

ആദ്യ ടെസ്റ്റ് – സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ – എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ.

രണ്ടാം ടെസ്റ്റ് – സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 1 വരെ – ഗ്രീന്‍ പാര്‍ക് സ്റ്റേഡിയം, കാണ്‍പൂര്‍.

ടി-20 പരമ്പര

ആദ്യ മത്സരം – ഒക്ടോബര്‍ 6 – ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്‌റ്റേഡിയം, ഗ്വാളിയോര്‍.

രണ്ടാം മത്സരം – ഒക്ടോബര്‍ 9 – അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹി.

മൂന്നാം മത്സരം – ഒക്ടോബര്‍ 12 – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം, ഹൈദരാബാദ്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം 2025

ടി-20 പരമ്പര

ആദ്യ മത്സരം – ജനുവരി 25 – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത.

രണ്ടാം മത്സരം – ജനുവരി 25 – എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ.

മൂന്നാം മത്സരം – ജനുവരി 28 – സാരാഷ്ട്ര ക്രിക്കറ്റ് അസേസിയേഷന്‍ സ്‌റ്റേഡിയം, രാജ്‌കോട്ട്.

നാലാം മത്സരം – ജനുവരി 31 – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, പൂനെ.

അവസാന മത്സരം – ഫെബ്രുവരി 2 – വാംഖഡെ സ്റ്റേഡിയം, മുംബൈ.

ഏകദിന പരമ്പര

ആദ്യ മത്സരം – ഫെബ്രുവരി 6 – വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, നാഗ്പൂര്‍.

രണ്ടാം മത്സരം – ഫെബ്രുവരി 9- ബരാബതി സ്റ്റേഡിയം, കട്ടക്ക്.

മൂന്നാം സ്റ്റേഡിയം – ഫെബ്രുവരി 12 – ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, അഹമ്മദാബാദ്.

Content Highlight: BCCI issues revised schedule for international home season (2024-25)

We use cookies to give you the best possible experience. Learn more