ക്രിക്കറ്റ് പരമ്പര; പാക്കിസ്ഥാനെ ക്ഷണിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ
Daily News
ക്രിക്കറ്റ് പരമ്പര; പാക്കിസ്ഥാനെ ക്ഷണിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th November 2015, 9:28 am

shashank-manohar-1
മുംബൈ: ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്കായി പാക്കിസ്ഥാനെ ക്ഷണിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍. ബി.സി.സി.ഐ തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചു എന്ന പാക്ക് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) അദ്ധ്യക്ഷന്‍ ഷഹരിയാര്‍ ഖാന്റെ അവകാശവാദം അടിസ്ഥാന രഹിതമാണെന്നും ശശാങ്ക് മനോഹര്‍ പ്രതികരിച്ചു. ഷഹരിയാര്‍ ഖാനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും ശശാങ്ക് മനോഹര്‍ വ്യക്തമാക്കി.

ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്നും ഇന്ത്യയില്‍ തന്നെ കളിക്കാമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അറിയിച്ചുവെന്നുമായിരുന്നു ഷഹരിയാര്‍ ഖാന്‍ കഴിഞ്ഞ ദിവസം ലഹോറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. യു.എ.ഇയില്‍ കളിക്കുന്നതിനു പകരം മൊഹാലിയിലും കൊല്‍ക്കത്തയിലും വേദിയൊരുക്കാമെന്ന് ശശാങ്ക് മനോഹര്‍ അറിയിച്ചിരുന്നതായും ഷഹരിയാര്‍ ഖാന്‍ പറഞ്ഞിരുന്നു.

ഇതിനെ നിഷേധിച്ചുകൊണ്ടാണ് ബി.സി.സി.ഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പരമ്പര നടത്താനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും ശശാങ്ക് മനോഹര്‍ അറിയിച്ചു.