| Friday, 17th May 2024, 9:25 pm

ഇന്ത്യയുടെ ഹെഡ് കോച്ച് ആവാന്‍ ബി.സി.സി.ഐ സമീപിച്ചത് ആ മുന്‍ താരത്തെ; റിപ്പോര്‍ട്ട്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് ശേഷം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് 2024 ജൂണ്‍ രണ്ടു മുതല്‍ നടക്കാനിരിക്കുന്ന ടി-ട്വന്റി വേള്‍ഡ് കപ്പ് ആണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി എല്ലാ ടീമുകളും അവരുടെ സ്‌ക്വാഡ് പുറത്തുവിട്ടു കഴിഞ്ഞു.

ഇന്ത്യയും 15 അംഗ സ്‌ക്വാഡ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യക്ക് ലോകകപ്പ് നയിക്കാന്‍ ഒരു ഹെഡ് കോച്ച് ലഭ്യമായിട്ടില്ല. നിലവില്‍ 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ച രാഹുല്‍ ദ്രാവിഡ് കരാര്‍ പുതുക്കിയിട്ടില്ല. ഇതോടെ ബി.സി.സി.ഐ ഉറ്റു നോക്കുന്നത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെയാണ്. നിലവില്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹെഡ് കോച്ച് ആണ് ഗംഭീര്‍.

ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ തെരഞ്ഞെടുക്കാന്‍ സാധ്യത ഉണ്ടെന്നും ഇതിനായി ബോര്‍ഡ് ഗംഭീറിനെ സമീപിച്ചെന്നും പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായ വിവരം ലഭിച്ചിട്ടില്ല.

ഹെഡ് കോച്ചിനെ തെരഞ്ഞെടുക്കാന്‍ ഒരു ഓപ്പണ്‍ ഇന്‍വിറ്റേഷന്‍ നേരത്തെ ബി.സി.സിഐ കൊണ്ടുവന്നിരുന്നു. 2024 ജൂലൈ ഒന്നു മുതല്‍ 2027 ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന വമ്പന്‍ കരാറിലേക്കാണ് ബി.സി.സി.ഐ ചുവടുവെക്കുന്നത്.

ഹെഡ് കോച്ച് സ്ഥാനത്തേക്കുള്ള ആപ്ലിക്കേഷന്‍ അയക്കേണ്ട അവസാന ഡേറ്റ് മെയ് 27 ആറ് മണിക്കുള്ളിലാണ്. ഇതിനായി രാഹുല്‍ ദ്രാവിഡിനെ ബോര്‍ഡ് സമീപിച്ചെങ്കിലും ദ്രാവിഡ് മറുപടിയൊന്നും നല്‍കിയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: BCCI Has Approached Gautam Gambhir to become the head coach of India, Report

We use cookies to give you the best possible experience. Learn more