| Friday, 25th August 2023, 8:36 pm

ഇക്കാര്യങ്ങളൊന്നും അങ്ങനെ പുറത്തുവുടരുത്! വിരാടിന് ബി.സി.സി.ഐയുടെ വാണിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരമായ വിരാട് കോഹ്‌ലി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഇന്‍സ്റ്റ്ഗ്രാമില്‍ വളരെ ആക്ടീവായ താരമാണ്. പേഴ്‌സണല്‍ ലൈഫിനപ്പുറം വര്‍ക്കൗട്ട് വീഡിയോകളും ഫോട്ടോകളുമാണ് താരം കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത്.

കഴിഞ്ഞ ദിവസം വിരാട് അത്തരത്തില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ വാണിങ്ങുമായി ബി.സി.സി.ഐ രംഗത്തെത്തിയിരുന്നു. യോ യോ ടെസ്റ്റിന് ശേഷം വിരാട് ഷെയര്‍ ചെയ്ത പോസ്റ്റിനാണ് ബി.സി.സി.ഐ താക്കീത് നല്‍കിയത്.

വ്യാഴായ്ച താരം അദ്ദേഹത്തിന്റെ തന്നെ ഫോട്ടോ ഷെയര്‍ ചെയതുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ യോ-യോ ടെസ്റ്റ് സ്‌കോറും വിരാട് ആ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതാണ് ബി.സി.ഐയെ ചൊടിപ്പിച്ചത്.

‘കഠിനമായ കോണുകളുടെ ഇടയില്‍ യോ യോ ടെസ്റ്റ് പാസ് ആകുന്നതിന്റെ സന്തോഷം, 17.2 നേടി,’ ഇതായിരുന്നു ചിത്രത്തോടൊപ്പമുള്ള വിരാടിന്റെ ക്യാപ്ഷന്‍.

താരങ്ങളോട് സ്‌കോര്‍ പുറത്തുവിടരുതെന്ന് ബി.സി.സി.ഐ പിന്നീട് അറിയിക്കുകയായിരുന്നു. താരങ്ങളോട് വാക്കാല്‍ ബി.സി.സി.ഐ ആശയവിനിമയം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രഹസ്യാത്മകമായ എന്തെങ്കിലും പോസ്റ്റ് ചെയ്യരിതെന്ന് കളിക്കാരെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. പരിശീലന സമയത്ത് അവര്‍ക്ക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം, എന്നാല്‍ ഒരു സ്‌കോര്‍ പോസ്റ്റ് ചെയ്യുന്നത് കരാര്‍ വ്യവസ്ഥയുടെ ലംഘനത്തിലേക്ക് നയിക്കുന്നു,’ ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാ കപ്പ് കളിക്കാനായി ടീം ശ്രീലങ്കിയിലേക്ക് തിരിക്കും. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: BCCI gives Warning To virat After posting Yo Yo Score

We use cookies to give you the best possible experience. Learn more